മഞ്ചേശ്വരത്ത് കർണാടക സ്വദേശിയുടെ മരണം കൊലപാതകം ,ആസൂത്രണം ചെയ്ത് കൊന്നത് ഭാര്യയും കാമുകനും
മഞ്ചേശ്വരം കുഞ്ചത്തൂരിൽ കർണാടക സ്വദേശിയായ ഹനുമന്തയുടെ മരണം കൊലപാതകം .ഭാര്യ ഭാഗ്യയും കാമുകി അല്ല പാഷയുമാണ് കോല നടത്തിയതെന്ന് പോലീസ് .
ശനിയാഴ്ച പുലർച്ചെയാണ് റോഡരികിൽ ഹനുമന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത് .സ്‌കൂട്ടർ സമീപത്ത് മറിഞ്ഞ് കിടന്നിരുന്നു .അപകട മരണം ആണെന്നാണ് ആദ്യം കരുതിയത് .മൃതദേഹത്തിൽ അപകടത്തിന്റെ ലക്ഷണം ഇല്ലാത്തത് സംശയങ്ങൾക്ക് കാരണമായി .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും പിടിയിലാവുന്നത് .
അഞ്ചാം തിയ്യതി പുലർച്ചയ്ക്ക് മംഗളൂരുവിൽ നിന്നെത്തിയ ഹനുമന്ത ഭാര്യയെയും കാമുകനെയും കിടപ്പുമുറിയിൽ നിന്ന് പിടികൂടുക ആയിരുന്നു .എന്നാൽ ഇരുവരും ചേർന്ന് ഹനുമന്തയെ മർദിച്ചു .തുടർന്ന് അല്ല പാഷ ഹനുമന്തയെ ശ്വാസം മുട്ടിച്ച് കൊന്നു .അല്ല പാഷ തന്നെയാണ് മൃതദേഹം ചാക്കിൽ കെട്ടികൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ചത് .ഹനുമന്തയുടെ സ്‌കൂട്ടറിൽ ഭാഗ്യയും പിന്തുടർന്നിരുന്നു .സ്‌കൂട്ടർ മൃതദേഹത്തിന്റെ അടുത്ത് ഉപേക്ഷിച്ചു .
അപകട മരണമല്ലെന്നു വ്യക്തമായതോടെ ഭാഗ്യയെ പോലീസ് ചോദ്യം ചെയ്തു .ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ആണ് ഭാഗ്യ കുറ്റം സമ്മതിക്കുന്നത്.23 കാരനായ കാമുകൻ വീട്ടിൽ വരുന്നത് ഹനുമന്ത വിലക്കിയിരുന്നു .ഒരാഴ്ച മുമ്പ് ഇതേച്ചൊല്ലി വാക്കേറ്റവും നടന്നിരുന്നു .അംഗപരിമിതനായ ഹനുമന്ത മംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു .