LIFE

ബുജി സോങുമായി ധനുഷ്


പേട്ട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് ജഗമേ തന്തിറം. വൈ നോട്ട് സ്റ്റുഡിയോസിന്റെയും റിലൈന്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ എസ്.ശശികാന്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ബുജി സോങ് പാടിയിരിക്കുന്നത് സംഗീത സംവിധായകനായ അനിരുദ്ധാണ്. ധനുഷിന്റെ മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജും അസുരന് ശേഷം മറ്റൊരു ആക്ഷന്‍ ചിത്രവുമായി ധനുഷും എത്തുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ചിത്രത്തില്‍ മലയാളികളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും സുപ്രധാനമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker