NEWS

ബിജെപി മുകളിലേക്ക്, സഖ്യം താഴേക്ക്.

ബിജെപി വളരുമ്പോള്‍ ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ)തളരുകയാണെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ബിഹാറിലെ വിജയത്തിനും ബിജെപിക്ക് ഈ സഖ്യത്തിന്റെ മറ ആവശ്യമായിരുന്നു. അതിന്റെ സന്തോഷം മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ടെന്നതാണ് സത്യം. പാര്‍ട്ടിക്ക് കരുത്തില്ലാത്ത സ്ഥലങ്ങളില്‍ ഇനിയും ഈ തന്ത്രം പ്രയോഗിക്കുന്നത് ശരിയാകുമോ എന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

പാര്‍ട്ടി വളരുമ്പോള്‍ സഖ്യം ചെറുതാകുന്നത് വിദൂരഭാവിയില്‍ ദോഷമായി ഭവിക്കുമെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ കരുതുന്നുണ്ട്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള സഖ്യകക്ഷികളിലൂടെയാണ് ദേശീയ തലത്തില്‍ ഇവര്‍ക്ക് ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. തങ്ങളെ മറയാക്കിയാണ് ബിജെപി വിജയം നേടുന്നതെന്ന തിരിച്ചറിവ് ഉണ്ടായിത്തുടങ്ങുമ്പോള്‍ സഖ്യകക്ഷികളുടെ സ്വരം മാറാന്‍ സാധ്യത കാണുന്നുണ്ട്. ഇത് മുന്നോട്ടുള്ള വിജയങ്ങളുടെ തിളക്കം കുറയ്ക്കാനും സാധ്യത കാണുന്നുണ്ട്. ബിഹാറില്‍ ഉപമുഖ്യമന്ത്രി ബിജെപിയുടേതായിരുന്നുവെങ്കിലും കാര്യത്തോടടുത്തപ്പോള്‍ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെയും ജെഡിയു വിന്റെയും മാത്രമെന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞപ്പോഴും കേന്ദ്ര നേതൃത്വത്തിന് മറുപടി മൗനമായിരുന്നു

Back to top button
error: