NEWS
ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായിട്ടാണ് കാണുന്നത്
തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍.
വിഷയം പാര്‍ട്ടി ഗൗരവതരമായാണ് കാണുന്നതെന്നും ഇതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരുവിധ ഇടപെടലും ഉണ്ടാകാത്തതെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. മൊഴികള്‍ ചോരുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.