Month: November 2020

  • NEWS

    വിജിലൻസിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ കയറ്റരുതെന്ന്‌ പറയുന്ന തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്ന് വി ഡി സതീശൻ

    വിജിലൻസിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ കയറ്റരുതെന്നും അതിൻ്റെ പേരിൽ എന്തുവന്നാലും താൻ നോക്കിക്കൊള്ളാമെന്നുള്ള ധനകാര്യ വകുപ്പു മന്ത്രി ഡോ.തോമസ് ഐസക്കിൻ്റെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് വി ഡി സതീശൻ എം എൽ എ . വിജിലൻസ് സ്വതന്ത്ര സംവിധാനമാണ്. അഴിമതി തടയുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ്. വിജിലൻസിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിർദ്ദേശിക്കുന്നത് ഔദ്യോഗിക കൃത്യങ്ങൾ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. അത് ഇന്ത്യൻ പീനൽ കോഡ് 353-ാം വകുപ്പ് അനുസരിച്ച് ശിക്ഷാർഹമാണ്. അദ്ദേഹത്തിനെതിരായി പോലീസ് കേസെടുക്കണം. ഒരു മന്ത്രിയെ സംബന്ധിച്ച് താഴെ ഭൂമിയും മുകളിൽ ആകാശവും അല്ല അതിർത്തി. ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ധനമന്ത്രി തുടർച്ചയായി നിയമലംഘനം നടത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

    Read More »
  • NEWS

    ഊരാളുങ്കൽ സൊസൈറ്റിയിൽ റെയ്ഡെന്ന വാർത്ത അടിസ്ഥാനരഹിതം, വാർത്താക്കുറിപ്പിറക്കി സൊസൈറ്റി

    ഊരാളുങ്കൽ സൊസൈറ്റിയുടെ വാർത്താക്കുറിപ്പ് – ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡു നടത്തി എന്ന മട്ടിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയർമാൻ ശ്രീ. പാലേരി രമേശൻ അറിയിച്ചു. ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരിൽ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണു സൊസൈറ്റിയിൽ പ്രവേശിച്ചത്. നിലവിൽ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നൽകുകയും അതിൽ തൃപ്തരായി അവർ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇൻകം ടാക്സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്‌ഡ് എന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനേ സഹായിക്കൂ. കോപ്പറേറ്റീവ് നിയമങ്ങളും ഇൻകം ടാക്സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും…

    Read More »
  • NEWS

    രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം; എന്റെ തീരുമാനം ഉടനെ അറിയിക്കും: രജനീകാന്ത്‌

    ചെന്നൈ: രജനീകാന്തിന്റെ പാര്‍ട്ടിപ്രഖ്യാപനത്തെ സംബന്ധിച്ച് ഊഹൗപോഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ ഇപ്പോഴിതാ തന്റെ തീരുമാനം ഉടനറിയിക്കും എന്ന് താരം. ഇന്ന് നടന്ന രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ”ഞാന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഞാന്‍ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”- രജനി പറഞ്ഞു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുളള ഊഹാപോഹങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് താരം ഇന്ന് തന്റെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ചത്. യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കുമെന്നും മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും…

    Read More »
  • NEWS

    കർഷക പ്രക്ഷോഭ ജ്വാലയിൽ കേന്ദ്രത്തിന് പനിക്കുന്നു

    ഡൽഹി വലയം ചെയ്ത കർഷക പ്രക്ഷോഭം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ഏറുകയാണ് .പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് ശേഷം കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വലയുകയാണ് .പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരത്തെ ഒരു പരിധിവരെ രാഷ്ട്രീയ പ്രേരിതം എന്ന് വിളിച്ച് നേരിടാൻ ആയെങ്കിൽ കർഷക സമരത്തിന് മുമ്പിൽ അന്ധാളിച്ച് നിൽക്കുകയാണ് ഭരണകൂടം . പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെയാണ് സമരം എന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു .ഉപാധികളോടെ ചർച്ച ആവാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം സംഘടനകൾ പുല്ലു പോലെ തള്ളിക്കളഞ്ഞു . കർഷകരുടെ പ്രതിഷേധം അഞ്ചാം ദിവസവും തുടരുകയാണ് .സോണിപത്, റോത്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹപുര്‍, മഥുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനം തടസപ്പെടുത്തുമെന്നു കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട് .ബുറാടിയിലെ നിരങ്കാര മൈതാനത്ത് എത്തിച്ചേർന്ന കർഷകർ അവിടെ പ്രതിഷേധിക്കുകയാണ് .നഗരത്തിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ആകെ താറുമാറായി കിടക്കുകയാണ് . ബുറാടി പാർക്ക് തുറന്ന ജയിൽ…

    Read More »
  • NEWS

    അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിം​ഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

    ഇന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ​ഗീതാഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം വളരെ ദുഖകരമാണ്. അപകടത്തിൽ കണ്ടക്ടർ സുരേഷ് രാജ് ഗുരുതരാവസ്ഥയിൽ പാലാരിവട്ടം EMC ആശുപത്രിയിലും 15 പേർ മെഡിക്കൽ സെന്റർ ആശുപത്രിയിലും, 5 പേർ ജനറൽ ആശുപത്രിയിലും ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. മരണമടഞ്ഞ അരുൺ സുകുമാരൻ തിരുവനന്തപുരം സ്വദേശിയുമാണ്. 29 രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസാണ് പുലർച്ചെ അപകടത്തിൽ പെട്ടിരിക്കുന്നത്. പ്രാഥമികമായി ബസ് നിയന്ത്രണം തെറ്റി ഡിവൈ ഡറിൽ കയറി ഒരു മരത്തിൽ ഇടിച്ചാണ് അപകടം എന്നാണ് സ്ഥിരീകരണം. എന്നാൽ സംഭവത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു…

    Read More »
  • LIFE

    നാലാമങ്കത്തിന് ഒരുങ്ങി ഹിറ്റ് കോംമ്പോ

    അറബിക്കഥ, ഡയമണ്ട് നെക്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ഒരു ചിത്രവുമായി ലാല്‍ജോസ് വീണ്ടും. സൗബിന്‍ ഷാഹിറും, മംമ്താ മോഹന്‍ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോ. ഇഖബാല്‍ കുറ്റിപ്പുറമാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ദുബായില്‍ ആരംഭിക്കും. ചിത്രത്തില്‍ ദസ്തക്കീര്‍, സുലേഖ എന്നീ കഥാപാത്രങ്ങളായാണ് സൗബിനും മംമ്തയും വേഷമിടുന്നത്. ഇവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും കഥാപാത്രങ്ങളാകുന്നുണ്ട്. സലിംകുമാറും റഷ്യന്‍ നടിയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ആലുവക്കാരനായ ദസ്തക്കീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈല്‍ കോയയാണ് ചിത്രത്തിലെ ഗാനരചയിതാവ്.

    Read More »
  • LIFE

    കെ എസ് എഫ് ഇയിൽ ക്രമക്കേട് ഉണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ ?അതിനു വിജിലൻസിനെ ചങ്ങലക്കിടണോ ?

    അത്യന്തം ഗുരുതരമായ ക്രമക്കേടുകൾ ആണ് കെ എസ് എഫ് ഇ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളത് .റെയ്ഡിലെ വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും ഉദ്യോഗസ്ഥ തല നടപടികളിലേയ്ക്ക് കടക്കാനുമായിരുന്നു വിജിലൻസിന്റെ ഉദ്ദേശം .ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷമാണ് വിജിലൻസ് റെയ്‌ഡിലേയ്ക്ക് കടന്നതും .എന്നാൽ ധനമന്ത്രി തോമസ് ഐസക്ക് കണ്ണുരുട്ടിയതോടെ റിപ്പോർട്ടിന്റെ ഭാവി തുലാസിലായി, ഒപ്പം ക്രമക്കേട് തടയാൻ ഉള്ള അവസരവും . കെ എസ് എഫ് ഇയിൽ ക്രമക്കേട് കണ്ടെത്തുന്നതിൽ ധനമന്ത്രിയ്ക്ക് എന്താണ് പ്രശ്നം ?സ്വന്തം ഓഡിറ്റിങ് മതി ,മറ്റൊരു ഏജൻസിയും ഓഡിറ്റ് ചെയ്യണ്ട എന്ന പിടിവാശി ആർക്കാണ് തുണയാകുക ?ആ സ്ഥാപനത്തിന്റെ നിലനില്പിനോ അതോ വെട്ടിത്തിന്നുന്ന ഉദ്യോഗസ്ഥർക്കോ ? സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ ആണ് .കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള ആരോപണങ്ങൾ ആണ് . രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന രഹസ്യാന്വേഷണത്തിനു ശേഷമാണ് കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസ് തയ്യാറാവുന്നത് .കള്ളപ്പണം വെളുപ്പിക്കുന്നു…

    Read More »
  • NEWS

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യു.ഡി.എഫ്. വെര്‍ച്വല്‍ റാലി ഡിസംബര്‍ 5 ന് ,അഴിമതിക്കെതിരെ യു.ഡി.എഫ്. ജനകീയസദസ് ഡിസംബര്‍ 2  ന്

    തിരുവനന്തപുരം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5 ന് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹനടപടികളും വികസനവിരുദ്ധമനോഭാവവും ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.  ഡിസംബര്‍ 5 ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ്. നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവര്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കും. അഴിമതിക്കെതിരെ യു.ഡി.എഫ്. ജനകീയസദസ് ഡിസംബര്‍ 2 ന് (ബുധന്‍) അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവയ്ക്കുക, പ്രതിപക്ഷനേതാവിനും പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കുമെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, സര്‍ക്കാരിന്റെ വികസനപൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് ഡിസംബര്‍ 2 (ബുധന്‍) വൈകുന്നേരം 5 മണിമുതല്‍ 6…

    Read More »
  • NEWS

    ശിവശങ്കറിന് ഡോളര്‍ കടത്തുമായി ബന്ധമെന്ന് ഇഡി

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. ശിവശങ്കറിന് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ ഈ റിപ്പോര്‍ട്ട്. അതേസമയം, ശിവവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. സ്വപ്നയെയും ശരത്തിനെയും ഏഴു ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി 90 ലക്ഷം രൂപയുടെ ഡോളര്‍ സ്വപ്നയും ശരത്തും ഖാലിദും ചേര്‍ന്ന് വിദേശത്തേക്കു കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ശിവശങ്കറിനെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഡോളര്‍ കടത്തില്‍ ശിവശങ്കറിനു ബന്ധമുള്ളതായി വിവരം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍…

    Read More »
  • അപ്രഖ്യാപിത കറന്റ് കട്ടുമായി കെഎസ്ഇബി, കാരണമില്ലാതെ കറന്റ് പോകുന്നത് പതിവാകുന്നു

    കെഎസ്ഇബിയിൽ ഇത് അപ്രഖ്യാപിത കറന്റ് കട്ടിന്റെ കാലമോ? കറന്റ്‌ കട്ടും ലോഡ് ഷെഡ്‌ഡിങ്ങുമില്ലാതെ നാലു വർഷം എന്നാണ് വൈദ്യുതി വകുപ്പ് മേനി പറയുന്നത്. എന്നാൽ ഒരു ദിവസം മൂന്നു തവണയെങ്കിലും കറന്റ് പോകുന്നത് പതിവാകുന്നു. കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ ഇപ്പോൾ വൈദ്യുതി മുടക്കം പതിവാകുന്നു. കെ എസ് ഇ ബിയിൽ വിളിച്ചന്വേഷിച്ചാൽ ചെറിയ എന്തെങ്കിലും പണിയാണ് പറയുക. എന്നാൽ ദിവസവും കറന്റ് കട്ട് ചെയ്ത് എന്താണ് ഇത്ര പണിയെന്നു ചോദിച്ചാൽ ഉത്തരമില്ല. കോട്ടയത്താണ് ഏറ്റവുമധികം ഇത് അനുഭവപ്പെടുന്നത്. പത്ത് തവണയൊക്കെ കറന്റ് പോകുന്ന ദിവസങ്ങൾ ധാരാളമുണ്ട് കോട്ടയംകാർക്ക്. കൃത്യമായ കാരണം പറയാൻ ഇല്ല താനും. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിൽ വൈദ്യുതി ക്ഷാമം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കറന്റ് കട്ട് പതിവാകുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് അത്ര കണ്ട് താഴാൻ സമയമായിട്ടില്ല. കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതി കൃത്യമായി ലഭിക്കുന്നുണ്ട് താനും. ചെറുകിട കച്ചവടങ്ങൾക്കും കറന്റിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറുകിട ബിസിനസുകൾക്കുമാണ് ഏറെ…

    Read More »
Back to top button
error: