NEWS
പ്രധാനമന്ത്രിയ്ക്ക് കർഷകരുടെ താക്കീത് ,തങ്ങളെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും
പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് താക്കീതുമായി കർഷകർ .പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും .ഇത്രയും നുണ പറയുന്ന പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നും കർഷകർ .
മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ് കി ബാത്ത് നടത്തണം .2 ദിവസത്തിനുള്ളിൽ വിഷയങ്ങൾക്ക് പരിഹാരം കാണണം .ഇല്ലെങ്കിൽ ഡൽഹിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്നും കർഷകർ മുന്നറിയിപ്പ് നൽകി .അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രക്ക് ഉടമകളുടെ സംഘടന രംഗത്ത് എത്തി .