LIFENEWS

എൻ ഡി എയ്ക്ക് ഒരു ഘടക കക്ഷി കൂടി നഷ്ടമാകുന്നു ,കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് ആർ എൽ പി

കർഷകരുടെ ആവശ്യം മാനിച്ച് കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ എൻ ഡി എ വിടുമെന്ന് ആർ എൽ പി .ആർ എൽ പി കൺവീനർ ഹനുമാൻ ബെനിവാൾ എം പി ആണ് ഇക്കാര്യം അറിയിച്ചത് .

“അമിത്ഷാജി ,താങ്കൾ കർഷക സമരം കാണുന്നില്ലേ .അത് പ്രമാണിച്ച് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം .സ്വാമിനാഥൻ കമ്മീഷന്റെ എല്ലാ നിർദേശങ്ങളും നടപ്പിലാക്കണം .ചർച്ചയ്ക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരമൊരുക്കണം .”ഹനുമാൻ ബെനിവാൾ പറഞ്ഞു .

Signature-ad

“ആർ എൽ പി ,എൻ ഡി എ ഘടക കക്ഷിയാണെങ്കിലും കർഷകരും പട്ടാളക്കാരും ആണ് പാർട്ടിയുടെ ശക്തി .ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണി വിടുന്നത് കാര്യം തീരുമാനിയ്ക്കേണ്ടി വരും .”ഹനുമാൻ ബെനിവാൾ കൂട്ടിച്ചേർത്തു .

2019 ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷി ആയാണ് ആർ എൽ പി മത്സരിച്ചത് .

Back to top button
error: