സർക്കാരിൽ തിരുത്തൽ ,പി ഡബ്ലിയു സിയ്ക്ക് വിലക്ക് ,നടപടിയ്ക്ക് കാരണം സ്വപ്നയുടെ നിയമനം എന്ന് സൂചന

കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ രണ്ട് വർഷത്തേക്ക് ഐടി പദ്ധതികളിൽ നിന്ന് വിലക്കി സർക്കാർ .യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു ,കരാർ വ്യവസ്ഥകൾ ലംഘിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിലക്ക് .കെ ഫോൺ കരാറും പുതുക്കി നൽകില്ല .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത് .കേരളസ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ക്ച്ചർ ലിമിറ്റഡിന് കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ ആയി സ്വപ്ന സുരേഷിനെ നിയമിച്ചത് പി ഡബ്ലിയു സി മുഖേന ആയിരുന്നു .ഇക്കാര്യത്തിൽ അന്വേഷണവും നടന്നിരുന്നു .ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എന്നാണ് സൂചന .

സ്വപ്ന സുരേഷിന്റെ നിയമനമാണോ വിലക്കിന് കാരണം എന്ന് കൃത്യമായി പറയുന്നില്ല .ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ നേരത്തെ ഒഴിവാക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *