Month: October 2020
-
NEWS
സംവരണ പ്രക്ഷോഭം ഗൂഢാലോചന
മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിൻ്റെ പേരിൽ നടക്കുന്ന പ്രക്ഷോഭം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെയും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളുടേയും ഗൂഢാലോചനയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. മുന്നോക്ക സംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നത്. പിണറായി വിജയനോട് അടുപ്പമുള്ള കാന്തപുരവും ഇടതുമുന്നണിയോട് ഒപ്പം പ്രവർത്തിക്കുന്ന ഐ.എൻ.എല്ലും ഒരു മുന്നണിയിലുമില്ലാത്ത തീവ്രവാദ സംഘടനകളും കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ അണിനിരക്കുന്നതിൽ അസ്വഭാവികതയുണ്ട്. ഇതിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ദുരൂഹമാണ്. സംസ്ഥാന സർക്കാർ പാലാരിവട്ടം അഴിമതികേസ് അട്ടിമറിക്കാൻ ശ്രമിച്ചതും സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായ സംഭവവികാസങ്ങളുണ്ടാകുമ്പോഴുള്ള മുസ്ലിം ലീഗിന്റെ മൗനവും സംശയാസ്പദമാണ്. നോട്ട്നിരോധനത്തിന്റെ സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസ് സർക്കാർ അട്ടിമറിച്ചെങ്കിലും ഇ.ഡി അന്വേഷിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമാണ് ഇബ്രാഹിം കുഞ്ഞ് വെളുപ്പിക്കാൻ ശ്രമിച്ചത്. ഈ അഴിമതി പണം ലീഗിലെ ഉന്നത നേതാക്കളിലേക്കാണ് പോയത്. സംവരണത്തിന്റെ പേരിൽ ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആർക്കും അസഹിഷ്ണുതയില്ല. എന്നാൽ…
Read More » -
NEWS
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ രണ്ട് ഉദ്യോഗസ്ഥർ ടെലിഫോണിലൂടെയും അല്ലാതെയും കള്ളക്കടത്തുകാരുമായി നിരന്തം ബന്ധപ്പെടുകയും സ്വപ്നയും സരിത്തും സന്ദീപ് നായരും ഉൾപ്പെടെയുള്ള സ്വർണ്ണക്കടത്തുകാർ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്ന് അപഹാസ്യനാവും മുമ്പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു. രണ്ട് മന്ത്രിമാർ സ്വർണ്ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന ആരോപണം ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. ശിവശങ്കരൻ എല്ലാം ചെയ്തത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ്. സ്വപ്നയെ ശിവശങ്കരന് പരിചയപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയാണ്. ശിവശങ്കരനേക്കാൾ കൂടുതൽ ബന്ധം സ്വപ്നയുമായി മുഖ്യമന്ത്രിക്കാണുള്ളത്. മുഖ്യമന്ത്രി വിദേശയാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് ശിവശങ്കരനും സ്വപ്നയും എങ്ങനെ വിദേശത്ത് എത്തി? മുഖ്യമന്ത്രി വിദേശത്ത് നടത്തിയ ഉന്നരുമായുള്ള കൂടിക്കാഴ്ചയിൽ സ്വപ്ന എങ്ങനെ പങ്കെടുത്തു? സ്വർണ്ണക്കടത്തുകാരെ സഹായിക്കാൻ ശിവശങ്കരൻ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. സ്വർണ്ണം പിടിച്ചപ്പോൾ അത്…
Read More » -
NEWS
ചെന്നൈയില്‍ മഴ കനക്കുന്നു
ചെന്നൈ: ചെന്നൈ നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ തുടരുന്നു. പലയിടങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ നഗരത്തിലെ ഗതാഗതവും മറ്റ് സംവിധാനങ്ങളും മഴയെത്തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ അവസ്ഥയിലാണ്. ചെന്നൈയിലെ പ്രധാന പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റിന് സമീപമുള്ള പ്രധാന റോഡില്‍ വെള്ളം കയറി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റാണ് കോയമ്പേട്. മഴ കനക്കുന്നതു മാര്‍ക്കറ്റിന്റെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ചെന്നെയുടെ തൊട്ടടുത്ത ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചിപുരം എന്നീ ജീല്ലകളിലാണ് മഴ തുടരുന്നത്. തുടര്‍ച്ചയായി നഗരത്തില്‍ മഴ പെയ്യുന്നത് വളരെ അപൂര്‍വ്വമാണ്. അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ ശക്തിയോടെ പെയ്യുമെന്നും തുടര്‍ന്ന് സാവധാനം കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Read More » -
NEWS
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും പങ്ക്, അന്വേഷണം വേണം:രമേശ് ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസിലും തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കേസിലും അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ ഇഡി കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ കേസന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരെയും അന്വേഷണ വിധേയമായി ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഇതോടെ പുറത്ത് വരുമെന്നും വാര്‍ത്തകളുണ്ട്
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ.സുരേന്ദ്രന്‍: നില്‍പ്പു സമരവുമായി ബിജെപി
കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരുവകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍ സഹായിച്ചു എന്ന വാദം സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ ശിവശങ്കരനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് ശിവശങ്കരനെ ഇഡി കസ്റ്റഡിയിലേക്ക് വിട്ടു നല്‍കുന്നു എന്ന കോടതി ഉത്തരവും പുറത്ത് വന്നിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും കേസില്‍ പ്രതിയണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്വയം അപഹാസ്യനാവാതെ എല്ലാം തുറന്ന് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെപ്പറ്റി കൃത്യമായ തുടര്‍നടപടികളുണ്ടാവാത്ത പക്ഷം കേരളപ്പിറവി ദിനത്തില്‍ നില്‍പ്പ് സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളമൊട്ടാകെ സമരശൃംഖല തീര്‍ക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരെല്ലാം കേസില്‍ പ്രതിയാണ്. വിദേശത്ത് നിന്നും വന്ന പണത്തിന് വലിയ അളവില്‍ കമ്മീഷന്‍ മന്ത്രിയുടെ കൈയ്യാളുകള്‍ വാങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാ മുഖ്യമന്ത്രിക്ക്…
Read More » -
NEWS
കളം നിറഞ്ഞ് മോദിയും രാഹുലും: ബീഹാര്‍ ഇലക്ഷന്‍ ചൂടിലേക്ക്
രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്ന പ്രധാന സംഭവങ്ങളിലൊന്ന് ബിഹാറിലെ ഇലക്ഷനാണ്. ജനങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് വളരെയധികം പ്രസക്തിയേറി സമയത്തിലൂടെയാണ് ബിഹാര്‍ കടന്നു പോവുന്നത്. ഇനിയുള്ള പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാറിലേക്ക് എത്തിയതോടെ തിരരഞ്ഞെടുപ്പിന് ചൂടു പിടിച്ചു. പഞ്ചാബിലെ കര്‍ഷകര്‍ ഇത്തവണത്തേ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കേണ്ടതിന് പകരം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത് കേന്ദ്ര ഭരണത്തിന്റെ കഴിവില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നുവെന്ന് രാഹുല്‍ പശ്ചിമ ചമ്പാരനില്‍ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ തുറന്നടിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോളും രാജ്യം നേരിട്ട ദുരിതങ്ങളെ നമ്മള്‍ വിസ്മരിച്ചു കൂടാ, പ്രതിവര്‍ഷം 2 കോടി തൊഴില്‍ നല്‍കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറന്നു പോയെന്ന് രാഹുല്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെപ്പോലെ കള്ളം പറയാന്‍ അറിയാത്തതാണ് കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം. രാജ്യം നന്നായിട്ട് ഭരിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും കോണ്‍ഗ്രസ്സിന് അറിയാം. രാഹുല്‍…
Read More » -
NEWS
ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍
എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറച്ച് മുന്‍പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും 7 ദിവസത്തേക്ക് മാത്രമാണ് കോടതി അനുവാദം നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ശിവശങ്കറിനെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദേശം കൂടി ഇഡിയ്ക്ക് മുന്‍പില്‍ കോടതി വെച്ചിട്ടുണ്ട്. ശിവശങ്കറിന് കലശലായ നടുവേദന ഉണ്ടെന്നും വൈദ്യ സഹായം ആവശ്യമാണെന്നും അഭിഭാഷകന്‍ ആവശ്യമുന്നയിച്ചിരുന്നു.
Read More » -
NEWS
ദേശീയ പാതയില്‍ അപകടം: അടിപ്പാതയ്ക്ക് വേണ്ടിയെടുത്ത കുഴി കൊലക്കളമായി
തൃശ്ശൂര്‍: ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനു വേണ്ടിയെടുത്ത കുഴിയില്‍ ലോറി വീണ് ഡ്രൈവര്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് ഡിണ്ടിക്കലില്‍ നിന്നും മാളയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറായ ഡിണ്ടിക്കല്‍ ഒത്തക്കട നത്തം രവി(45)ആണ് മരണപ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. താഴേക്ക് വീണ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകരുകയും ഡ്രൈവറായ രവി ഉള്ളില്‍ അകപ്പെടുകയുമായിരുന്നു. പോലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രവിയെ പുറത്തെത്തിച്ചത്.
Read More » -
NEWS
ശിവശങ്കര്‍ കോടതിയില്‍: 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇഡി ആവശ്യപ്പെടും
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളംപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരനെ കോടതിയില്‍ ഹാജരാക്കി. 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇഡി കോടതിയോട് ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയിരിക്കുന്നത്. കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ശിവശങ്കര്‍ കേസ് പരിഗണിക്കുന്നത് കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങളാണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്‍പാകെ തുറന്ന് സമ്മതിച്ചിരുന്നു. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തി ശിവശങ്കരന്‍ നിയന്ത്രിച്ചതായും ഇഡി പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു
Read More » -
NEWS
ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടു നിന്നതിന്റെ പേരില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് നേരെ ഒന്നിന് പുറകേ ഒന്നായി പണി വരുന്നു. സ്വപ്‌ന സുരേഷിന്റെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ ശിവശങ്കര്‍ ഒത്താശ ചെയ്തു എന്ന തരത്തിലുള്ള മൊഴി നല്‍കിയിരിക്കുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ്. വേണുഗോപാലിന്റെ മൊഴി ശിവശങ്കറിന് എതിരാണ്. എം.ശിവശങ്കറിന്റെ വാട്‌സപ്പ് ചാറ്റ് പുറത്ത് വന്നത് കേസിലെ നിര്‍ണായക തെളിവായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്‌സപ്പ് ചാറ്റുകള്‍ പണമിടപാടിലെ ശിവശങ്കറിന്റെ പങ്ക് സൂചിപ്പിക്കുന്നുണ്ട്. സ്വപ്‌നക്ക് ലോക്കര്‍ എടുത്ത് നല്‍കിയതും ശിവശങ്കറാണെന്നത് കേസില്‍ ശിവശങ്കറിനെതിരെയുള്ള നിര്‍ണായക തെളിവാണ്. ലോക്കറില്‍ ഒരു കോടി രൂപായും കണ്ടെത്തിയിരുന്നു. സ്വപ്‌ന സുരേഷിനെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടിനോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിനും അറിവുണ്ടായിരുന്നിരിക്കണം എന്ന നിഗമനത്തിലേക്കാണ് ഇതെത്തിക്കുന്നത്. സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ഔദ്യോഗിക ബന്ധത്തിനപ്പുറത്തേക്ക് പരിചയവും സൗഹൃദവും ഉണ്ടായിരുന്നു എന്ന ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശിവശങ്കറും…
Read More »