Month: October 2020

  • NEWS

    തല കുനിച്ച് ശിവശങ്കര്‍

    കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്ത് നല്‍കിയ കേസില്‍ ഇന്നലെ രാത്രി അറസ്റ്റിലായ എം.ശിവശങ്കര്‍ മാധ്യമങ്ങള്‍ക്കു മുന്‍പിലും ആശുപത്രിയിലും നിശബ്ദനായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴും തലകുനിച്ച് മേശയില്‍ ചാഞ്ഞു കിടന്നു. സംസ്ഥാന സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിന് പിഎംഎല്‍എ നിയമപ്രകാരം ശിവശങ്കറിന് 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ബെഞ്ചാവും കേസ് കേള്‍ക്കുക. ശിവശങ്കറിനെ ഒരാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം കസ്റ്റംസ് ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷിന് കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയതിനെപ്പറ്റിയായിരുന്നു ഇഡി ചോദ്യം. ഇഡിക്ക് പിന്നാലെ വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സ്വപ്‌ന സുരേഷിനെ സഹായിച്ച കേസില്‍ കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യും. കസ്റ്റംസ് കസ്റ്റിഡിയിലിരിക്കെയായിരുന്നു ശിവശങ്കറിന്…

    Read More »
  • NEWS

    സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജിന് വേണ്ടി ഇടപെട്ടെന്ന് സമ്മതിച്ച് ശിവശങ്കര്‍

    കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങളാണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്‍പാകെ തുറന്ന് സമ്മതിച്ചു എന്നതാണ് ഏറ്റവൂം ഒടുവില്‍ പുറത്ത് വരുന്ന വിവരം. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തി ശിവശങ്കരന്‍ നിയന്ത്രിച്ചതായും ഇഡി പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു സ്വര്‍ണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്ക്, കള്ളംപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു തുടങ്ങിയവയാണ് ശിവശങ്കറിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. ഈ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡജ് സിറ്റിംഗ് നടത്തുമെന്നാണ് സൂചന. ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാനാണ് ഇഡി ആവശ്യപ്പെടുക.

    Read More »
  • NEWS

    എം ശിവശങ്കർ ഐ എ എസിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ് അറസ്റ്റ് ചെയ്തു

    മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ് അറസ്റ്റ് ചെയ്തു.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഇ ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ആറ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

    Read More »
  • NEWS

    മിന്നൽ വരും, ജാഗ്രത വേണം

    ബുധനാഴ്ച മുതൽ സംസ്ഥാനത്ത് തുലാവർഷം.ഉച്ച കഴിഞ്ഞ് ഇടിയോട് കൂടി മഴ ഉണ്ടാകാം.ഇടിയോട് കൂടിയുള്ള മഴ 31 വരെ തുടരാം. ഉച്ചയ്ക്ക് രണ്ടു മുതൽ ആണ് മിന്നൽ ഉണ്ടാകാൻ സാധ്യത കൂടുതൽ. രാത്രി 10 വരെ തുടരാം. ചിലപ്പോൾ 10 കഴിഞ്ഞും. മലയോര മേഖലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.കാർമേഘം കണ്ട് തുടങ്ങിയാൽ തന്നെ ശ്രദ്ധിക്കണം.ഇടിമിന്നൽ കാണുന്നില്ല എന്നത് കൊണ്ട് മുൻകരുതൽ എടുക്കാൻ മടിക്കേണ്ട എന്നതാണ് മുന്നറിയിപ്പ്.

    Read More »
  • NEWS

    സാമ്പത്തിക സംവരണത്തെ എതിർക്കില്ലെന്ന് കോൺഗ്രസ്‌, ലീഗിനെ ബോധ്യപ്പെടുത്താൻ ശ്രമം, പ്രക്ഷോഭത്തിന് സംവരണ സമുദായ മുന്നണി

    സാമ്പത്തിക സംവരണത്തെ എതിർക്കില്ലെന്ന് കോൺഗ്രസ്‌. മുന്നണിയിൽ എതിർപ്പുള്ള ലീഗിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പിന്നാക്ക സമുദായങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം മുന്നാക്കക്കാരിൽ പിന്നാക്കാർക്ക് സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്താൻ സമുദായ സംവരണ മുന്നണി തീരുമാനിച്ചു .ഈ മാസം 31ന് ചേരുന്ന സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ യോജിച്ച പ്രക്ഷോഭ രീതി തീരുമാനിക്കാൻ കൊച്ചിയിൽ ചേർന്ന സംവരണ മുന്നണി യോഗത്തിൽ തീരുമാനം ആയി. ഈ വിഷയത്തിൽ സംസ്ഥാനത്തെ മൂന്നു മുന്നണികളും പരസ്യ നിലപാട് പ്രഖ്യാപിക്കണമെന്ന് സംവരണ മുന്നണി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കം വിവിധ മുസ്ലീം സംഘടനകളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

    Read More »
  • NEWS

    ബാർ കോഴ: ചെന്നിത്തലക്കെതിരായ പരാതിയിൽ വിജിലൻസ് മൊഴി രേഖപ്പെടുത്തി

    രമേശ് ചെന്നിത്തലക്കെതിരായ . ബാർ കോഴ പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ ആരംഭിച്ചു പരാതിക്കാരനായ എ.എച്ച്. ഹഫീസിൻറ്റെ മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിൻറ്റെ ഓഫീസിൽ ആണ് വിവരം ശേഖരിച്ചു. സി.ഐ. മുകേഷിൻറ്റെ നേതൃത്വത്തിലാണ് വിവരങ്ങൾ ആരാഞ്ഞത് ഒരു മണിക്കൂർ നേരം ആണ് വിജിലൻസ് അന്വേഷണത്തിന് കവടിയാർ ഉണ്ടായിരുന്നത്.

    Read More »
  • VIDEO

    സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന് ആരോപണം

    Read More »
  • NEWS

     ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ: രമേശ് ചെന്നിത്തല, ശിവശങ്കരന്റെ അറസ്റ്റോടെ പ്രതിപക്ഷമുന്നയിച്ച  ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു

    തിരുവനന്തപുരം:  സ്വര്‍ണ്ണക്കളളക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള എല്ലാ തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന്്    ശിവശങ്കരന്റെ അറസ്‌റ്റോട് കൂടി   വ്യക്തമായിരിക്കുന്നതായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   ശിവശങ്കരന്‍ ഒരു  രോഗ ലക്ഷണം മാത്രമാണ്.  രോഗം മുഖ്യമന്ത്രിയാണ്.   മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍ എന്ന് തെളിഞ്ഞിരിക്കുകയാണ്്.  ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം  ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതപരമാണെന്നും തെളിഞ്ഞിരിക്കുകയാണ്.  ഇനി മുഖ്യമന്ത്രിയേയാണ് ചോദ്യം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കരന്‍ ചെയ്ത് കൂട്ടിയ അഴിമതികള്‍ ഓരോന്നോരോന്നായി പുറത്ത്  വരാന്‍ പോവുകയാണ്.      സ്പ്രിംഗ്‌ളര്‍ അടക്കമുളള അഴിമതികള്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നപ്പോള്‍  അന്ന് തങ്ങളെ  മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു.  ഇതിലെല്ലാം ഒന്നാം  പ്രതി കേരളാ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനുള്ള   ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടുകഴിഞ്ഞു.  നാലര  വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ  ഇ ഡി അറസ്റ്റ് ചെയ്തതോടെ…

    Read More »
  • VIDEO

    സംസ്ഥാനത്ത്‌ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19

    Read More »
  • NEWS

    സംസ്ഥാനത്ത്‌ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട…

    Read More »
Back to top button
error: