Month: October 2020

  • NEWS

    കോടിയേരിമാരുടെ അപഥസഞ്ചാരം

    മയക്കുമരുന്നു കേസില്‍ ബാംഗലൂരുവില്‍ അറസ്റ്റിലായത് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകനാണ്. കേരളത്തിലെ ഭരണകക്ഷിയെ നയിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍. പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്നതിന് അച്ഛനും അമ്മയും എന്തു പിഴച്ചു എന്നു സമാധാനിക്കാം. മക്കളുടെ വിധിയാണ് എന്നു സഹതപിക്കാം. പക്ഷെ, കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നേതാക്കള്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങളൊക്കെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ നേതാക്കളുടെ പദവിയും സൗകര്യവും കുടുംബത്തിനു ദുരുപയോഗം ചെയ്യാനുള്ളതല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. നേതാവെന്ന നിലയിലോ മന്ത്രി എന്ന നിലയിലോ പിതാവിന്റെ സ്ഥാനം തെറ്റായ വളര്‍ച്ചയ്ക്ക് മകന്‍ ദുരുപയോഗം ചെയ്തു എന്നു കേള്‍ക്കുന്നു. അതു ശരിയെങ്കില്‍ അച്ഛന്‍ പാര്‍ട്ടി സ്ഥാനത്തു തുടരാന്‍ പാടില്ലാത്തതാണ്. ബിനീഷ് കോടിയേരി അയാളുടെ കേസിനെ നേരിടട്ടെ. അതു സി പി എമ്മില്‍ തലവേദന സൃഷ്ടിക്കേണ്ടതില്ല. നാലു ദിവസം ഇ ഡിയുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരും. മയക്കു മരുന്നു കേസില്‍ തെളിവുകളുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. അതു പാര്‍ട്ടിയെ…

    Read More »
  • NEWS

    പഞ്ച നക്ഷത്രങ്ങളെ കാണാൻ ഉമ്മൻ ചാണ്ടി എത്തി

    ഉത്തര,ഉത്തമ,ഉത്ര പഞ്ചരത്നങ്ങളിൽ മൂന്ന് പേർ വിവാഹിതരായ വാർത്ത കേരളം ആഘോഷിച്ചു. ഗുരുവായൂർ സന്നിധിയിൽ വെച്ചായിരുന്നു വിവാഹം. ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവി. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് മക്കൾക്ക് ഉത്തര, ഉത്രജ, ഉത്തമ, ഉത്ര, ഉത്രജൻ എന്നിങ്ങനെ പേര് നൽകി. പഞ്ചനക്ഷത്രങ്ങൾ എന്നാണ് ഇവരെ വിളിക്കുന്നത് മാത്രമല്ല വീട്ടു പേര് പഞ്ചരത്നം എന്നുമാണ്. ഇവരെ കാണാനും സന്തോഷം പങ്കുവെക്കാനും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി.

    Read More »
  • NEWS

    പെണ്ണിന്റെ മൊഞ്ച് മേനിയിലെ പൊന്നല്ല: വിദ്യാഭ്യാസവും സംസ്‌കാരവുമാണ്

    കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം ആര്‍ഭാടമായി നടത്തിക്കൊടുക്കുന്ന മാതാപിതാക്കളെ കാത്ത് കല്യാണപ്പിറ്റേന്നു മുതല്‍ കാത്തിരിക്കുന്ന കുറേ ബാധ്യതകളുണ്ട്. കല്യാണം ഗംഭീരമായി എന്ന് തോളില്‍ തട്ടി അഭിനന്ദിക്കുന്നവരില്‍ ആരും ആ ബാധ്യതയുടെ പങ്ക് പറ്റാന്‍ വരാറുമില്ല. ഓരോ കല്യാണം കഴിയുമ്പോഴും പെണ്‍വീട്ടുകാരില്‍ പലരും വലിയ കട ബാധ്യതകളിലേക്ക് പോവാറുണ്ട്. ആവശ്യത്തിന് പൊന്നും കാശും കാറും കൊടുത്ത് മകളെ മറ്റൊരു വീട്ടിലേക്ക് അയക്കുന്ന ദൂര്‍ത്തിനെ പാടേ തിരസ്‌കരിക്കുകയാണ് ഇവിടൊരച്ചന്‍. മൂവായിരം രൂപയുടെ വെള്ളി ആഭരണങ്ങള്‍ അണിയിച്ച് മകളുടെ നിക്കാഹ് നടത്തിയ മലപ്പുറം സ്വദദേശി ഷാഫി അലുങ്ങല്‍ പറയുന്നതിങ്ങനെയാണ്. എന്റെ മകളുടെ വിവാഹതത്തിന് ഒരു തരി സ്വര്‍ണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പിതാവ് എന്ന നിലയില്‍ അവള്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കാനേ ശ്രദ്ധിച്ചുള്ളു. കേള്‍ക്കുമ്പോള്‍ വിപ്ലവാത്മകമെന്ന് തോന്നുന്ന ഈ തീരുമാനം ഷാഫി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചതല്ല. വര്‍ഷങ്ങളുടെ അനുഭവവും അതിലൂടെ പഠിച്ച പാഠങ്ങളുമാണ് ആ അച്ചനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. നമ്മുടെ നാട്ടില്‍ സാധാരണ…

    Read More »
  • NEWS

    ബിനീഷ് കൊടിയേരി അറസ്റ്റില്‍

    ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കൊടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇഡി ആണ് ബിനിഷീനെ അറസ്റ്റ് ചെയ്തത്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇഡി ഓഫീസില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ബിനിഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതീവ രഹസ്യമായി ഇഡി ഓഫീസിലെത്തിയ ബിനീഷിനെ ഇന്ന് മൂന്നാം തവണയായിരുന്നു ചോദ്യം ചെയ്തത്. ബിനീഷിന്റെ അറസ്‌റ്റോടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന

    Read More »
  • LIFE

    ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രജനീകാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നു.?

    തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റ രണ്ട് സുപ്രധാന ഭാഗങ്ങളാണ്. വെള്ളിത്തിരയില്‍ അനീതിക്ക് നേരെ പോരാടുന്ന നായകന്മാരെ അവര്‍ കൈയ്യടിച്ച് വാഴ്ത്തും. അതേ നായകന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പൂവിട്ട് വാഴിക്കും. താരാധനയുടെ പരിണിതഫലമായി അങ്ങനെ എത്രയെത്ര നേതാക്കന്മാര്‍ മുളച്ച് പൊങ്ങിയ മണ്ണാണ് തമിഴ്‌നാട്. അക്കൂട്ടത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെത്. വലിയ സ്‌ക്രീനില്‍ മക്കള്‍ക്ക് വേണ്ടി പോരാടിയ താരം രാഷ്ട്രീയത്തിലിറങ്ങിയാലും ജനങ്ങളെ സംരക്ഷിക്കുമെന്നവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഇടക്കാലത്ത് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് സൂചന താരം തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ താരം രാഷ്ടീയ പ്രവേശനത്തില്‍ നിന്നും പിന്മാറുകയാണെന്നാണ് അറിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ടീയത്തിലേക്ക് പ്രവേശിക്കാത്തതെന്നാണ് അറിയുന്നത്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ച് പ്രവേശനത്തെ സംബന്ധിക്കുന്ന അന്തിമ തീരുമാനം ഉണ്ടാകുമെന്ന് താരം ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് താന്‍ ഇപ്പോള്‍ തയ്യാറല്ല എന്ന്…

    Read More »
  • NEWS

    2020 ഒക്ടോബർ 29 മുതൽ നവംബർ 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. പൊതു നിര്‍ദ്ദേശങ്ങള്‍ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.…

    Read More »
  • NEWS

    ടി. ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ് കേസ്

    പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ് കേസ്. മകൾ ഡോ. എസ് റിസാന അടക്കം മൂന്ന് പേർക്കെതിരെയാണ് കോഴിക്കോട് മാറാട് പൊലീസ് കേസെടുത്തത്. സ്ഥലം നൽകാമെന്ന ഉറപ്പിൽ പണം തട്ടിയെന്നാണ് കേസ്. ബേപ്പൂർ വെസ്റ്റ് മാഹിയിൽ റിസാനയുടെ പേരിലുള്ള വസ്തുവിൽ നിന്ന് 60 സെന്റ് നൽകാമെന്ന് പറഞ്ഞ് 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് മാത്രം വിട്ടുകൊടുത്ത് കബളിപ്പിച്ചുവെന്നാണ് കേസ്. 1.12 ഏക്കർ സ്ഥലത്ത് നിന്ന് സെന്റിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം നൽകാമെന്നായിരുന്നു ധാരണ. വെസ്റ്റ് മാഹി പുഞ്ചപ്പാടം സ്വദേശി കെ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് കോഴിക്കോട് മാറാട് പൊലീസ് റിസാനക്കെതിരെ കേസെടുത്തത്. ബേപ്പൂരിലെ ഭൂമി ബ്രോക്കർമാരായിരുന്ന ടി. കെ നൗഷാദ്, ശിവപ്രസാദ്, അനിൽ കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ടി. ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയാണ് മകൾ റിസാന ബേപ്പൂരിൽ ഭൂമി വാങ്ങിയത്. ഇത് സൂരജിന്റെ…

    Read More »
  • NEWS

    ശിവശങ്കറിന്റെ അറസ്റ്റിൽ സർക്കാരിനോ പാർട്ടിക്കോ ഉത്ക്കണ്ഠയില്ല: എം വി ഗോവിന്ദൻ

    മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉല്‍കണ്ഠയില്ലെന്ന് സി പി എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന് കേസുമായി ഒരു ബന്ധവുമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയെന്ന അജണ്ട നടപ്പിലാക്കാനാണ് 120 ദിവസമായി പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ വിളിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാണ് ചിലര്‍ പറയുന്നതെന്നും അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളാണല്ലോ എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

    Read More »
  • NEWS

    മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ്

    മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്നും ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്റെ ഓഫീസിന് പങ്കുണ്ടെന്നും ചെന്നിത്തല. കാനം പറഞ്ഞിട്ടും ശിവശങ്കരനെ മാറ്റാന്‍ മുഖ്യന്‍ തയാറായില്ല, പിണറായിയുമായി ആറ് തവണ ക്ലിഫ് ഹൗസില്‍ വച്ച് സ്വപ്ന കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവരം പുറത്തറിയാതിരിക്കാന്‍ സിസി ടിവി കത്തി പോയെന്ന് കളവുപറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാന്‍ മുഖ്യനാവില്ലെന്നും മുഖ്യമന്ത്രി കളവു പറയുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതല്‍ ശിവശങ്കറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

    Read More »
  • NEWS

    ഏഷ്യാനെറ്റിനെയും കൈരളിയെയും മാറ്റി നിർത്തിയ നടപടിക്കെതിരെ കോടിയേരി

    മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയില്‍ തന്റെ ഔദ്യോഗിക വസതിയില്‍ പ്രതികരണം നടത്തിയ മുരളീധരന്‍ കൈരളി, ഏഷ്യാനെറ്റ്‌ ചാനല്‍ പ്രതിനിധികളെ മാറ്റിനിര്‍ത്തി. ഇവരെ പ്രതികരണ സ്ഥലത്തേയ്‌ക്കു കടത്തിവിടരുതെന്ന നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കുകയും ചെയ്‌തു. വി.മുരളീധരന്‍ രാഷ്‌ട്രീയ നേതാവ്‌ മാത്രമല്ല ഔദ്യോഗിക പദവി കൈയ്യാളുന്ന വ്യക്തികൂടിയാണ്‌. ആരോടും പ്രത്യേക മമതയോ, വിരോധമോ ഇല്ലാതെ പ്രവര്‍ത്തിക്കുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ ഭരണഘടനാ പ്രകാരം മന്ത്രിയായ വ്യക്തിയാണ്‌ ശ്രീ.മുരളീധരന്‍. ചില മാധ്യമങ്ങളെ വിരോധത്താല്‍ ഒഴിവാക്കുന്നതും, ചിലരോട്‌ മാത്രം താത്‌പര്യത്താല്‍ പ്രതികരിക്കുന്നതും സത്യപ്രതിജ്ഞാലംഘനവും പദവിയ്‌ക്ക്‌ നിരക്കാത്തതുമാണ്‌. മാധ്യമ പ്രവര്‍ത്തകരെ തരംതിരിച്ച്‌ തന്റെ സൗകര്യത്തിന്‌ അനുസരിച്ച്‌ സമീപിക്കുന്ന രീതി ഫാസിസ്റ്റ്‌ നടപടിയാണ്‌. മുരളീധരന്റെ തരംതാണ നടപടിക്കെതിരായ പരസ്യനിലപാടു കൈക്കൊണ്ട കേരള പത്രപ്രവര്‍ത്തക യൂണിയനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

    Read More »
Back to top button
error: