NEWSTRENDING

ശിവശങ്കര്‍ കോടതിയില്‍: 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇഡി ആവശ്യപ്പെടും

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളംപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരനെ കോടതിയില്‍ ഹാജരാക്കി. 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇഡി കോടതിയോട് ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയിരിക്കുന്നത്. കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ശിവശങ്കര്‍ കേസ് പരിഗണിക്കുന്നത്

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങളാണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്‍പാകെ തുറന്ന് സമ്മതിച്ചിരുന്നു. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തി ശിവശങ്കരന്‍ നിയന്ത്രിച്ചതായും ഇഡി പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു

Back to top button
error: