NEWSTRENDING

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും പങ്ക്, അന്വേഷണം വേണം:രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലും തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കേസിലും അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ ഇഡി കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ കേസന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരെയും അന്വേഷണ വിധേയമായി ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഇതോടെ പുറത്ത് വരുമെന്നും വാര്‍ത്തകളുണ്ട്‌

Back to top button
error: