ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി പൃഥ്വിരാജ്: കോള്‍ഡ് കേസ് ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജിനെ നായകനാക്കി ക്യാമറമാന്‍ തനു ബാലക് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കോള്‍ഡ് കേസ് ന്റെ ചിത്രീകണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചിത്രീകരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പൃഥ്വിരാജിനൊപ്പം അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആന്റോ ജോസഫും, ജോമോന്‍ ടി ജോണും, ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം താരം കോവിഡ് മുക്തനായെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കൂടി പൂര്‍ത്തിയാക്കി പൃഥ്വിരാജ് കോള്‍ഡ് കേസില്‍ ഉടന്‍ ജോയിന്‍ ചെയ്യും