ബാംഗ്ലൂര്‍: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരി കുടുംബത്തേയും അഭിഭാഷകരേയും കാണണമെന്ന ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. സഹോദരന്‍ ബിനോയ് കൊടിയേരിയും സുഹൃത്തുക്കളും അഭിഭാഷകരും എത്തിയിട്ടും ബിനീഷിനെ കാണിക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ചോദ്യം ചെയ്യുന്ന സമയത്ത് സന്ദര്‍ശകര്‍ക്ക് അനുവദാമില്ലെന്നാണ് മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥ ബിനോയിയോട് പറഞ്ഞത്. ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല
ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലെത്തിയ ബിനോയ്ക്കും സംഘത്തിനും അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിട്ടാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ പോലും സാധിച്ചത്. ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ഒപ്പു വെപ്പിക്കണമെന്നറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ലഹരി ഇടപാടു കേസില്‍ ബിനീഷിന് വ്യക്തമായ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. അനുപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്നും കേരളത്തില്‍ ബിസിനസ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷ് ആയിരുന്നുവെന്നും ഇ.ഡി പറഞ്ഞു. കൊച്ചിയില്‍ അനൂപ് നടത്തിയിരുന്ന തുണിക്കടയുടെ മറവിലും ലഹരി ഇടപാടുകള്‍ നടന്നിരുന്നു.