പി സി ജോർജ് യുഡിഎഫിലേക്ക് ,ചർച്ച നടക്കുന്നുണ്ടെന്ന് പിസി ജോർജ് NewsThen-നോട് ,ചൊവാഴ്ച നിർണായക പ്രഖ്യാപനം

പിസി ജോർജ് യുഡിഎഫിലേക്ക് .യുഡിഎഫുമായി ചർച്ച നടക്കുന്നതായി പിസി ജോർജ് NewsThen- നോട് സ്ഥിരീകരിച്ചു .ചൊവാഴ്ച പിസി ജോർജ് കോട്ടയത്ത് വാര്ത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട് .ഇതിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന .മുന്നണിയിൽ തല്ക്കാലം ചേർന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് സഖ്യം ആകാമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട് .

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ക്ഷീണം തീർക്കുക ആണ് ലക്‌ഷ്യം .പിസി ജോർജിനെ കൂടാതെ എൻ ഡി എ യിൽ നിന്ന് പിസി തോമസിനെ അടർത്തിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട് .

വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണ ആണ് യു ഡി എഫ് ആഗ്രഹിക്കുന്നത് .പരസ്യമായ സഖ്യം യു ഡി എഫിന് ദോഷം ചെയ്യും എന്ന് മുന്നണി ഭയക്കുന്നുണ്ട് .യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ജമാ അത്തെ ഇസ്ലാമി അമീറുമായി ചർച്ച നടത്തിയിരുന്നു .ഇത് വാർത്ത ആയതോടെ വെൽഫെയർ പാർട്ടിയുമായി സഖ്യം ഇല്ലെന്നു കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു .എന്നാൽ പ്രാദേശിക തലത്തിൽ നീക്കുപോക്കുകൾ ആകാമെന്ന് കോൺഗ്രസ് കീഴ്ഘടകങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *