NEWS

‘സൂരറൈ പോട്രി’ന്റെ റിലീസ് നീട്ടിവെച്ചു

സൂര്യയുടെ 38-ാമത് ചിത്രമായ ‘സൂരറൈ പോട്രി’ന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. കഴിഞ്ഞദിവസം താരം തന്റെ ട്വിറ്റര്‍പേജിലൂടെയാണ് റിലീസ് നീട്ടിവെച്ച വിവരം അറിയിച്ചത്.

ഒക്ടോബര്‍ 30-ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. വ്യോമയാന മേഖലയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങളും അനുമതികളും നേരിടേണ്ടതായി വന്നു. ഔദ്യോഗികമായി ലഭിക്കേണ്ട അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇത് അനിവാര്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ വിശദമാക്കുന്നു.

ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിക്കുന്നത്.

Back to top button
error: