കമിതാക്കള്‍ ആറ്റില്‍ ചാടി, കമിതാവ് മരിച്ചു
തിരുവനന്തപുരം: കമിതാക്കള്‍ ആറ്റില്‍ ചാടി യുവാവ് മരിച്ചു. കമിതാവ് ശബരി (17) ആണ് മരിച്ചത്. പെണ്‍കുട്ടിയെ സംഭവമറിഞ്ഞെത്തിയ സഹോദരനും സുഹൃത്തും രക്ഷപെടുത്തി.
തിരുവനന്തപുരം അരുവിക്കര ചാണിച്ചല്‍ കടവിലാണ് സംഭവം .ശബരിയുടെ മൃതദേഹം നെടുമങ്ങാട് ഫയര്‍ഫോഴ്സ് പുറത്തെടുത്തു
പ്രണയത്തില്‍ ആയിരുന്ന ശബരിയും പെണ്‍കുട്ടിയും ഇന്ന് രാവിലെ 6 മണിക്ക് സുഹൃത്തിനെ ഫോണില്‍ വിളിച്ച് ആറ്റില്‍ ചാടും എന്ന് പറയുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനും കുട്ടുകാരനും ചേര്‍ന്ന് കടവില്‍ എത്തി 2 പേരും ഇവരെ കണ്ട് കൊണ്ട് ആറ്റില്‍ ചാടുകയായിരുന്നു. സഹോദരന് കുടെ ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നെടുമങ്ങാട് ഫയര്‍ഫോഴ്സ് ക്യൂബ ടീം തിരച്ചില്‍ നടത്തി 11 മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.