ഹൃദയത്തില്‍ പേസ്‌മേക്കറുമായി പതിനായിരങ്ങളെ ത്രസിപ്പിക്കുന്ന ഗായകന്
പഴയപാട്ടുകളെ കൂടുതല്‍ ഹൃദ്യമായി അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹൈപിച്ച് പാട്ടുകളില്‍ മായാജാലം സൃഷ്ടിക്കുന്ന അദ്ദേഹം ജീവിതത്തിലെ വലിയ ഓപ്പറേഷന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഹൃദയത്തില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചിട്ടും സന്തോഷമായി ജീവിക്കാന്‍ കഴിയുന്നതിലെ ഭാഗ്യത്തെ പറ്റിയാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. ശസ്ത്രക്രിയയുടെ മുറിവ് കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തോള്‍ എല്ലിന് താഴെ നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്റെജിന്റെ പൂട്ടോളം വലിപ്പമുളള പേസ്മേക്കറുമായി ഇത് നാലാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന എറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നായിരുന്നു കുറിപ്പ്.
ആധുനിക വൈദ്യശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി. സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം. മോര്‍ പവര്‍ ടു മീ. നബി; കുളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല, കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. ഹരീഷ് ശിവരാമകൃഷണന്‍ കുറിച്ചു.
അകം മ്യൂസിക്ക് ബാന്‍ഡിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഗായകന്‍. സൂര്യയുടെ എറ്റവും പുതിയ ചിത്രമായ സുരരൈ പോട്ര് എന്ന സിനിമയിലും ഹരീഷ് പാടിയിട്ടുണ്ട്. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ഗായകന്‍ പാടിയ വെയ്യോം സിലി എന്ന ഗാനം തരംഗമായിരുന്നു. തമിഴിന് പുറമെ കന്നഡത്തിലും പാടാന്‍ ഗായകന് അവസരം ലഭിച്ചിരുന്നു. സാന്‍ഡല്‍വുഡില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്നത്.
https://www.facebook.com/harishsivaramakrishnan/posts/10157417321396160