NEWS

എംഎല്‍എ കെ.എം ഷാജിക്ക് വധഭീഷണി

കണ്ണൂര്‍: തനിക്ക് വധഭീഷണി ഉണ്ടെന്ന് എംഎല്‍എ കെ.എം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ചിലര്‍ മുംബൈയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ എംഎല്‍എ സൂചിപ്പിച്ചു. പാപ്പിനിശ്ശേരിയിലെ സ്വകാര്യ വ്യക്തിയുടെ ഫോണ്‍ ശബ്ദരേഖ അടക്കം എംഎല്‍എ പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമാനമായ സംഭവം മുമ്പും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. നേരത്തെയുണ്ടായ ഭീഷണികളുടെ തുടര്‍ച്ചയാണ് പുതിയ സംഭവം. കണ്ണൂരിലെ ചില ഗുണ്ടാ സംഘങ്ങളുടെ തര്‍ക്കത്തിന്റെ ഫലമായാണ് വധഭീഷണിയുടെ വിവരങ്ങള്‍ തനിക്ക് ലഭിച്ചതെന്നും കെ.എം ഷാജി കത്തില്‍ പറയുന്നു.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളായ തേജസ് എന്നയാളാണ് ഭീഷണിക്ക് പിന്നിലെന്ന് ഇയാളുടെ ചിത്രവും ഇയാള്‍ മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി സംസാരിച്ചതിന്റെ ശബ്ദരേഖയുമടക്കമാണ് പരാതി നല്‍കിയത്. പരാതിയില്‍ സൂചിപ്പിച്ച തേജസ് എന്നയാള്‍ക്ക് മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. പരാതിുടെ അടിസ്ഥാനത്തില്‍ കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button