ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
യു ഡി എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെ നീണ്ട അനിശ്ചിതത്തവത്തിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഇനി ഇടതിനൊപ്പമെന്ന തീരുമാനം ഇന്ന് പ്രഖ്യാപിച്ചത്.
എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
മൊത്തം 12 നിയമസഭാ സീറ്റുകൾ എൽഡിഎഫ് കേരളം കോൺഗ്രസ് എമ്മിന് നൽകും .ഇതിൽ 5 എണ്ണം കോട്ടയം ജില്ലയിലാണ് .പാലായും കാഞ്ഞിരപ്പള്ളിയും ഇതിൽ ഉൾപ്പെടും .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച എല്ലാ സീറ്റുകളും കേരള കോൺഗ്രസിന് നൽകാമെന്നും എൽഡിഎഫ് വാഗ്ദാനമുണ്ട് .