LIFENEWS

യുഡിഎഫിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയിൽ ,12 നിയമസഭാ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് ,5 എണ്ണം കോട്ടയത്ത് ,ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും

കേരള കോൺഗ്രസ് എം മുന്നണി പ്രവേശനം പ്രഖ്യാപിച്ചു .ആശയപരമായി ഇടതുമുന്നണിയോട് ചേർന്ന് നിൽക്കുന്നതായി ജോസ് കെ മാണി പ്രഖ്യാപിച്ചു .മൊത്തം 12 നിയമസഭാ സീറ്റുകൾ എൽഡിഎഫ് കേരളം കോൺഗ്രസ് എമ്മിന് നൽകും .ഇതിൽ 5 എണ്ണം കോട്ടയം ജില്ലയിലാണ് .പാലായും കാഞ്ഞിരപ്പള്ളിയും ഇതിൽ ഉൾപ്പെടും .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച എല്ലാ സീറ്റുകളും കേരള കോൺഗ്രസിന് നൽകാമെന്നും എൽഡിഎഫ് വാഗ്ദാനമുണ്ട് .

യുഡിഎഫ് കെഎം മാണിയെ അപാമാനിച്ചുവെന്നു ജോസ് കെ മാണി പറഞ്ഞു .രണ്ട് എംപിമാർ ഉള്ള കേരള കോൺഗ്രസ് എമ്മിനെ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിലെ സ്ഥാനത്തിന് വേണ്ടിയാണു പുറത്താക്കിയത് .പാലാ ഉപതെരഞ്ഞെടുപ്പിൽ ചതി നേരിട്ടു .കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ നീക്കമുണ്ടായി എന്നും ജോസ് കെ മാണി പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button