കുഞ്ഞുമണി വരും മുന്‍പുള്ള സന്തോഷം, വീഡിയോ പങ്ക് വെച്ച് പേര്‍ളി മാണി

പേര്‍ളി മാണി എന്ന പേര് മലയാളം ടെലിവിഷന്‍ പ്രേമികള്‍ക്ക് സുപരിചിതമാണ്. അവതാരകയായും അഭിനേത്രിയായും താരം പലതവണ നമുക്ക് മുന്‍പിലെത്തിയിട്ടുണ്ട്. തന്റെ വാക് സാമര്‍ത്ഥ്യം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് പേര്‍ളി മാണി. ഈയടുത്താണ് നടനായ ശ്രീനിഷുമായുള്ള പേര്‍ളിയുടെ വിവാഹം കഴിഞ്ഞത്. പേര്‍ളി ശ്രീനിഷ് വിവാഹത്തിനു പിന്നിലും രസകരമായ ഒരുപാട് സംഭവങ്ങളുണ്ട്. ഇരുവരുടേയും പ്രണയവും വിവാഹവും സാമൂഹമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ്് എന്ന ഷോയിലൂടെയാണ് പേര്‍ളി-ശ്രീനിഷ് ബന്ധം പൂത്തുലയുന്നത്. പേര്‍ളി-ശ്രീനിഷ് പ്രേമം ബിഗ്‌ബോസ് മത്സരത്തിലെ നിലനില്‍പ്പിനു വേണ്ടി വെറുതേ കെട്ടിച്ചമച്ചതാണെന്ന് ആദ്യം വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇരുവരും തങ്ങളുടെ ബന്ധത്തെപ്പറ്റി മോഹന്‍ലാലിന് മുന്‍പില്‍ തുറന്ന് പറയുകയായിരുന്നു. ഇതോടെ ഇരുവരുടേയും ബന്ധം എല്ലാവരും അറിഞ്ഞു. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തെത്തിയതോടെ ഇരുവരും വിവാഹിതരായി. വിവാഹശേഷം ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഓരോ യാത്രകളും ശ്രീനിഷിന്റെ വീട്ടിലെ കഥകളുമായി പേര്‍ളി സമൂഹമാധ്യമങ്ങളില്‍ സജീവമായി തുടര്‍ന്നു. ഏറ്റവുമൊടുവില്‍ തങ്ങളുടെ കുഞ്ഞതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും എന്ന് അറിയിച്ചിരിക്കുകയാണ്. എന്നാലിപ്പോള്‍ പേര്‍ളി മാണിക്ക് സന്തോഷം നല്‍കിയ മറ്റൊരു വാര്‍ത്ത കൂടി താരം പ്രീയപ്പെട്ടവരോടായി പങ്കു വെച്ചിരിക്കുകയാണ്.

2020 ലെ ഏറ്റവും സ്വാധീനീച്ച വ്യക്തികളിലൊരാളായി തന്നെയും തിരഞ്ഞെടുത്ത വാര്‍ത്തയാണ് താരം പങ്കു വെച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാനും സോനു നിഗവും ഉള്‍പ്പെടെ 230 ഇന്ത്യാക്കാരുള്ള ലിസ്റ്റിലാണ് താരവും ഇടം പിടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പേര്‍ളി സന്തോഷം പങ്കുവെച്ചത്. നീയത് അര്‍ഹിക്കുന്നുണ്ട് എന്ന ആദ്യ കമന്റുമായി ഭര്‍ത്താവ് ശ്രീനിഷും പേര്‍ളിയുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ്‌വയറല്‍ ആയത്.

Leave a Reply

Your email address will not be published. Required fields are marked *