മകളെ രക്ഷിക്കണമെന്ന വാക്ക് കേള്‍ക്കാതെ ഡല്‍ഹിയിലേക്ക് പറന്ന് താരം

ടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം തെല്ലൊന്നുമല്ല ബോളിവുഡ് മേഖലയെ തളര്‍ത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യഹത്യയല്ലെന്ന വാദം നിലനിന്നതിനാല്‍ അന്വേഷണം പോലീസ് കടുപ്പിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സുശാന്തിന്റെ മരണത്തില്‍ ലഹരി ബന്ധം ഉണ്ടെന്ന വാദം ഉയര്‍ന്നത് തുടര്‍ന്ന് കാമുകി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തതില്‍ നിന്ന് ബോളിവുഡിലെ ലഹരിബന്ധത്തിന്റെ ചുരുളഴിയുകയായിരുന്നു. അതോടെ നടിമാരായ ദീപിക പദുക്കോണ്‍ ,രാകുല്‍ പ്രീത് സിങ്, സാറാ അലിഖാന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ചില വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മുന്‍ നടി അമൃത സിംഗിന്റെയും നടന്‍ സെയ്ഫ് അലിഖാന്റെയും മകളാണ് സാറാ അലിഖാന്‍. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാറാ വളരെപ്പെട്ടന്നാണ് പ്രേക്ഷക പ്രീതി നേടിയത്. മകളുടെ സിനിമയിലേക്കുളള പ്രവേശനത്തിന് വലിയ പിന്തുണയാണ് നടന്‍ നല്‍കിയിരുന്നതെങ്കിലും സിനിമമേഖലയില്‍ വലിയ ചതിക്കുഴികളുണ്ടെന്നും അതിനാല്‍ തനിക്ക് പേടിയുണ്ടെന്നും താരം പങ്കുവെച്ചിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു ചതിക്കുഴിയില്‍ വീണുപോയതാണോ ലഹരിക്കേസില്‍ സാറ എന്നതും സംശയം ജനിപ്പിക്കുന്നു. സുശാന്തുമായിട്ടായിരുന്നുസാറയുടെ ആദ്യ സിനിമ അതിനാല്‍ ആ സിനിമയ്ക്ക് ശേഷം സുശാന്തുമായി പ്രണയത്തിലായി എന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം താന്‍ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും വല്ലപ്പോഴും സുശാന്ത് കഞ്ചാവ് വലിച്ചിരുന്നതായിട്ടും എന്‍സിബിയുടെ ചോദ്യ ചെയ്യലില്‍ സാറാ വെളിപ്പെടുത്തിയിരുന്നു. താരപുത്രിയുടെ ഈ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. ഇപ്പോഴിതാ എന്‍സിബിയുടെ ചോദ്യം ചെയ്യലിനായി മാതാവ് അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹാമിനുമൊപ്പം എത്തുന്ന സാറയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

അതേസമയം, മകളെ സഹായിക്കില്ല എന്ന നിലപാടിലാണ് സെയ്ഫ് അലിഖാന്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സാറയോട് പിതാവിന് ദേഷ്യമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മകള്‍ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി അമൃത സിംഗ് സെയ്ഫിനെ സമീപിച്ചെങ്കിലും ഇരുവരും തമ്മില്‍ തര്‍കത്കമുണ്ടായെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ചില വസ്തുതകള്‍ എന്നത് വീണ്ടും സംശയം ജനിപ്പിക്കുന്നു. അത് എന്താണെന്നല്ലേ.. സെയ്ഫ് ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയെന്നാണ് പോയിരിക്കുകയാണ്.

എന്നാല്‍ ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് കരീന ഡല്‍ഹിയിലേക്ക് പോയതെന്നാണ് വാര്‍ത്തയെങ്കിലും കരീന രണ്ടാമത് ഗര്‍ഭിണിയായതിനാല്‍ സാറയുടെ ഈ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള സെയ്ഫിന്റെ പദ്ധതിയാമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *