Month: September 2020
-
NEWS
വെഞ്ഞാറമൂട് കേസിലെ ആരോപണങ്ങൾ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം രംഗത്ത്, അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും മുല്ലപ്പള്ളി
മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സി.പി.എമ്മിന് താല്‍പ്പര്യം.ഓരോ മരണവും തീവ്രമായ ദുഖമാണ്..വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു.നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.അതുകൊണ്ട് വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സി.ബി.ഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല.ഈ ദാരുണ സംഭവത്തെ കെ.പി.സി.സി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സി.പി.എം.അക്രമം സി.പി.എമ്മിന്റെ ശൈലിയാണ്.വ്യാജപ്രചരണം നടത്തുന്നത് സി.പി.എമ്മിന്റെ…
Read More » -
NEWS
എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടൻ രാജിവെക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻ.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോവാൻ അദ്ദേഹം തയ്യാറാവണം. ഇനിയും ഭരണത്തിൽ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയൻ മനസിലാക്കണം. സി.സി.ടി.വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോൾ ഓഫീസിലെ ഫയൽ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. ഇതും എൻ.ഐ.എ പരിശോധിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സർക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
NEWS
ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത് -ഷജിത്തിന്റെ നിർണായക ശബ്ദരേഖ കേൾക്കുക
ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത്. ഷജിത്തിന്റെ ശബ്ദരേഖ ഇങ്ങനെ – അതേസമയം പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ശേഷം അടൂർ പ്രകാശിനെ വിളിച്ചെന്ന് മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. മുമ്പും പ്രതികൾക്ക് വേണ്ടി അടൂർ പ്രകാശ് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടൂർ പ്രകാശ് നിഷേധിച്ചു. തെളിയിക്കാൻ അടൂർ പ്രകാശ് മന്ത്രിയെ വെല്ലുവിളിച്ചു.
Read More » -
NEWS
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ സംഘി ,തെളിവുകൾ പുറത്ത്
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ അംഖി ദാസ് സംഘപരിവാർ അനുകൂലയാണ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു .ഇന്ത്യയിലെ ഫേസ്ബുക് ജീവനക്കാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ സംഘ പരിവാറിനെ പിന്തുണക്കുന്ന നിരവധി സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട് ചെയ്തു . 2012 നും 2014 നും ഇടയിൽ ബിജെപിയെയും മോദിയെയും അനുകൂലിക്കുന്ന നിരവധി പോസ്റ്റുകൾ ഇവർ ഷെയർ ചെയ്തിരുന്നു .ഇതിന്റെ തെളിവുകൾ വാൾ സ്ട്രീറ്റ് ജേർണൽ പുറത്ത് വിട്ടു .”നാം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ക്യാമ്പയിനിന് തുടക്കം കുറിച്ചു കഴിഞ്ഞു ,ഇനിയെല്ലാം ചരിത്രം “എന്നായിരുന്നു ഇവർ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വിജയിക്കും മുൻപ് കുറിച്ചത് . കോൺഗ്രസ് സ്വാധീനം തകർത്ത കരുത്തൻ എന്നാണ് ഇവർ മോദിയെ വിശേഷിപ്പിച്ചത് .ബിജെപിയോട് ഫേസ്ബുക്ക് പ്രചാരണ രംഗത്ത് കൈക്കൊള്ളേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞതും ഇവർ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് .ഗ്രൂപ്പിൽ ഉള്ള ഇന്ത്യക്ക് പുറത്തുള്ളവർ…
Read More » -
NEWS
കണ്ണൂരിൽ സ്വർണ്ണവേട്ട; കാസർഗോഡ് സ്വദേശി അറസ്റ്റില്‍
കണ്ണൂരിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കാസർഗോഡ് സ്വദേശി അബ്ദുൽ മജീദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വർണ്ണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാം തൂക്കുമുള്ള നാല് കാപ്സ്യൂളുകളിലെ മിശ്രിതം വേർതിരിച്ചപ്പോൾ 937 ഗ്രാം തൂക്കം വരുന്ന 45ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
Read More » -
TRENDING
‘ഹോട്ടൽ റുവാണ്ട’ ചലച്ചിത്ര നായകൻ പോൾ റുസാബാഗിന അറസ്റ്റില്‍
1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യക്കിടെ ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയ പോള്‍ റുസേസബാഗിന അറസ്റ്റില്‍. ഭീകരബന്ധം ആരോപിച്ചാണ് അറസ്റ്റ്. അക്രമാസക്തവും സായുധവുമായ തീവ്രവാദ സംഘടനകളുടെ സ്ഥാപകനും നേതാവും സ്‌പോണ്‍സറുമാണ് 66 കാരനായ റുസാബാഗിനയെന്ന് ആരോപിക്കപ്പെടുന്നു.1994 ലെ വംശഹത്യയ്ക്കിടെയാണ് പോള്‍ റുസാബാഗിനയ്ക്ക് പ്രാധാന്യം ലഭിച്ചത്. ഹുട്ടു തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യയില്‍ 800,000 ത്തോളം ടുട്സികളും മിതവാദികളായ ഹൂട്ടസും കൊല്ലപ്പെട്ടു.അക്കാലത്ത്, കിഗാലിയിലെ മില്ലെസ് കോളിന്‍സ് ഹോട്ടലില്‍ മാനേജരായിരുന്ന അദ്ദേഹം, കൊലപാതകത്തിന്റെ ഏറ്റവും മോശം സമയത്ത് ആഡംബര ഹോട്ടലില്‍ നൂറുകണക്കിന് ആളുകളെ ഒളിപ്പിക്കാനും പാര്‍പ്പിക്കാനും രക്ഷിക്കാനും ശ്രമിച്ചു. ഈ സംഭവമാണ് പിന്നീട് ഡോണ്‍ ചെഡലും സോഫി ഒക്കോനെഡോയും അഭിനയിച്ച 2004 ലെ ഹോളിവുഡ് ചിത്രമായ ഹോട്ടല്‍ റുവാണ്ട ആയത്. അന്താരാഷ്ട്ര സഹായത്തോടെയാണ് റുസേസബാഗിനയെ അറസ്റ്റ് ചെയ്തതെന്ന് റവാണ്ട അറിയിച്ചു. അതേസമയം, സഹായിച്ച രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 66കാരനായ റുസേസബാഗിന ലഹളയെ പിന്തുണച്ചെന്നും ലഹള തീവ്രവാദികളുടെ നേതാവായെന്നും അന്വേഷണ ഏജന്‍സി ആരോപിച്ചു. കൊലപാതകശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട 1996…
Read More » -
NEWS
രക്തസാക്ഷികളെ ഗുണ്ടകൾ എന്ന് പറഞ്ഞ് അപമാനിക്കുന്നു, മുല്ലപ്പള്ളിക്കെതിരെ സിപിഐഎം
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഐഎം രംഗത്ത്. വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ രക്തസാക്ഷികളെ ഗുണ്ടകൾ എന്ന് പറഞ്ഞ് അപമാനിക്കാൻ ആണ് മുല്ലപ്പള്ളി ശ്രമിക്കുന്നത് എന്ന് സിപിഐഎം പ്രസ്താവനയിൽ ആരോപിച്ചു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂർണ രൂപം വെഞ്ഞാറമൂടിൽ സഖാക്കൾ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ്സ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ടുള്ള നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് ഈ സന്ദർഭം ഉപയോഗിച്ചത് ഇത് അത്യന്തം അപലപനീയമാണ്. ഒരോ പ്രശ്നങ്ങളിലും അവർ ജനങ്ങൾക്കിടയിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവരുടെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ പാർടി പ്രവർത്തകന്മാർ…
Read More » -
NEWS
യോഗി ആദിത്യനാഥിന് വൻ തിരിച്ചടി ,കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ തിരിച്ചടി .യോഗിയുടെ കണ്ണിൽ കരടായ ഡോ . കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു .കഫീൽ ഖാനെ നിയമവിരുദ്ധമായായാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതെന്നു കോടതി വ്യക്തമാക്കി . ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഉത്തർ പ്രദേശ് സർക്കാർ ഡോ .കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് .പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിനാണ് ഡോ . കഫീൽ ഖാനെ ബിജെപി സർക്കാർ തുറുങ്കിൽ അടച്ചത് .ജനുവരിയിൽ മുംബൈയിൽ വെച്ചാണ് പോലീസ് ഡോ . കഫീൽ ഖാനെ പിടികൂടിയത് . സർവകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കാനും സാമുദായിക മൈത്രി ഇല്ലാതാക്കാനും ശ്രമിച്ചു എന്നാണ് ഡോ . കഫീൽ ഖാനെതിരെ ചുമത്തിയ കുറ്റം .ഡിസംബർ 13 നാണു എഫ് ഐ ആർ സമർപ്പിച്ചത് .നിലവിൽ മഥുരയ്ക്കടുത്തുള്ള ജയിലിൽ ആണ് ഡോ . കഫീൽ ഖാൻ ഉള്ളത് . ഗോരഖ്പൂരിലെ…
Read More » -
TRENDING
കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ പേ
ഫോണ്‍ നമ്പര്‍റുപയോഗിച്ച് യു.പി.ഐ പേമെന്റ് നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം ആപ്പാണ് ഗൂഗിള്‍ പേ. ആദ്യം ഗൂഗിള്‍ തേസ് എന്നറിയപ്പെട്ടിരുന്നെങ്കിലും ഗൂഗിള്‍ പേയെന്ന് പേര് മാറ്റുകയായിരുന്നു. ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമായി ഇന്ന് ഗൂഗിള്‍ പേ മാറിയിരിക്കുകയാണ്. വളരെ ലളിതമായ മാര്‍ഗത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാമെന്നതാണ് ഈ സംവിധാനത്തെ ഏറെ ജനപ്രീയമാക്കിയത്. ഇപ്പോഴിതാ ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് വികസിപ്പിക്കനൊരുങ്ങുകയാണ് ഗൂഗിള്‍. ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍…
Read More » -
TRENDING
കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ 2 മാസത്തിലധികം നീണ്ടു നില്‍ക്കില്ല
ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ തുരത്താന്‍ വാക്‌സിന്‍ നിര്‍മ്മാണ പണിപ്പുരയിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കോവിഡിനെതിരായ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നേക്കില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. മുംബൈയിലെ ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ലിലെ കോവിഡ് ബാധിതരായ ജീവനക്കാരിലാണ് പഠനം നടത്തിയത്. ജെജെ, ജിടി, സെന്റ് ജോര്‍ജ് ആശുപത്രികളിലെ 801 ആരോഗ്യ ജീവനക്കാരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 28 പേര്‍ ഏപ്രില്‍ അവസാനവും മെയ് ആദ്യ വാരവുമായി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ ജൂണില്‍ നടത്തിയ സീറോ സര്‍വേയില്‍ ഈ 28 പേരില്‍ ആരിലും ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ വളരെ വേഗം കുറയുന്നതായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കോവിഡിനെതിരെയുള്ള വാക്സീന്‍ പ്രയോഗത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഡോ. നിഷാന്ത് കുമാര്‍ പറയുന്നു. നീണ്ടു നില്‍ക്കുന്ന പ്രതിരോധത്തിന്…
Read More »