Month: September 2020

  • NEWS

    കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം – ഡി.വൈ.എഫ്.ഐ ശ്രമം: കെ. സി ജോസഫ്

    കണ്ണൂർ: വെഞ്ഞാറമൂട്ടിൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാനം മുഴുവൻ അക്രമം അഴിച്ചു വിടാൻ സി.പി.എം കരുതിക്കൂട്ടി ശ്രമിക്കുകയാണെന്ന് മുൻമന്ത്രി കെ സി ജോസഫ് എം.എൽ.എ കുറ്റപ്പെപ്പെടുത്തി. ഈ അക്രമം കണ്ട് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കും എന്ന മിഥ്യാ ധാരണയൊന്നും സി.പി.എം നേതാക്കൾക്ക് വേണ്ട. സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫിസുകൾ കൈയേറാനും കൊടിമരങ്ങൾ തകർക്കാനും സി.പി.എം ബോധപൂർവം ശ്രമിക്കുകയാണ്. അക്രമം അഴിച്ചു വിട്ട് ഗവണ്മെന്റിനെതിരെ രാജ്യത്തു ഉയർന്നിട്ടുള്ള ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊലപാതക വിഷയത്തിൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. കൊലപാതകം ഉണ്ടായ ഉടനെ ഇത്‌ രാഷ്ട്രീയ പ്രേരിതമാണെന്നും അല്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വ്യത്യസ്തമായ പ്രസ്താവനകൾ, ഇതു രാഷ്ട്രീയവൽക്കരിക്കാനുള്ള സി.പി.എം അജണ്ട വെളിപ്പെടുത്തുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം – ഡി.വൈ.എഫ്.ഐ ശ്രമം. പ്രതികൾ ആരായാലും ശിക്ഷിക്കപ്പെടണം. അതിന് നിഷ്പക്ഷമായ അന്വേഷണം വേണം. പെരിയ ഇരട്ട കൊലപാതകത്തിൽ സി. പി.എം സ്വീകരിച്ച…

    Read More »
  • NEWS

    ചിഹ്നം കിട്ടിയതോടെ വജ്രായുധവുമായി ജോസ് കെ മാണി, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവിശ്വാസം വരും, NewsThen Exclusive

    കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്ന് പുറത്താക്കലിന് വഴി വെച്ച കോട്ടയം ജില്ലാ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾക്ക് കളമൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവിശ്വാസം കൊണ്ട് വരാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. നിലവിൽ കോൺഗ്രസ്‌ അംഗം ശോഭ സലിമോൻ ആണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ആകെ 22 സീറ്റ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ഇതിൽ സിപിഐഎമ്മിന്റെ ആറ് സീറ്റും സിപിഐയുടെ ഒരു സീറ്റും അടക്കം എൽ ഡി എഫിന് 7 സീറ്റ് ഉണ്ട്. കോൺഗ്രസിന് 8 സീറ്റാണ് ഉള്ളത്. ജോസ് കെ മാണി പക്ഷത്തിന് ആറ് സീറ്റാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് രണ്ട് പേരെ ജോസഫ് വിഭാഗം അടർത്തിയെടുത്തു. ഇതോടെ ജോസ് കെ മാണി പക്ഷത്തിന്റെ അംഗബലം നാലായി കുറഞ്ഞു. അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ എന്നിവരാണ് ജോസഫ് പക്ഷത്തിന് അനുകൂലമായി ജോസ് കെ…

    Read More »
  • NEWS

    വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയെന്ന് പോലീസ്, കോൺഗ്രസ്‌ ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം

    വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയെന്ന്‌ എഫ് ഐ ആർ. മുഖ്യപ്രതി സജീവൻ ഉൾപ്പെടെ 9 പേർ കസ്റ്റഡിയിൽ ആണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ജില്ലയിൽ രാത്രി വ്യാപകമായി കോൺഗ്രസ്‌ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. വെമ്പായം പഞ്ചായത്തിൽ ഇന്ന് യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പോലീസ് പറയുന്നു. ഡി വൈ എഫ് ഐ പ്രവർത്തകർ ആയ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ആക്രമണം. നേരത്തെ ഡി വൈ എഫ് ഐ പ്രവർത്തകനായ ഫൈസലിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ സജീവൻ,അൻസാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കസ്റ്റഡിയിൽ ഉള്ള സജീവ്, സനൽ, അജിത് എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്.

    Read More »
Back to top button
error: