Month: September 2020
-
NEWS
ആറുമാസത്തേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന് രമേശ് ചെന്നിത്തല
പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് ഇന്ദിരാഭവനിൽ നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ്. റാങ്കുലിസ്റ്റ് റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും കാരണം. അനുവിന്റെ ആത്മഹത്യ കുടുംബത്തിന് വരുത്തിയ നഷ്ടത്തിന് മറ്റൊന്നും പകരം വയ്ക്കാനാവില്ല. എക്‌സൈസ് വകുപ്പില്‍ നിലനിന്നിരുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അങ്ങനെയെങ്കില്‍ അനുവിന് ഉള്‍പ്പെടെ റാങ്ക് പട്ടികയില്‍ ഇടം നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ കഴിയുമായിരുന്നു. സര്‍ക്കര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിയും. പക്ഷേ സര്‍ക്കാര്‍ തയ്യാറായില്ല. ഈ മാസം 20 ന് കൂടുതല്‍ പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളി…
Read More » -
LIFE
എങ്ങും മികച്ച പ്രതികരണവുമായി സീ യു സൂണ്‍
പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സീ യു സൂണ്‍ എന്ന ചിത്രം. ചിത്രം ഇന്നലെ രാത്രി ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഐഫോണില്‍ ചത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് അതിലൊരാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം മിസ്സിംഗ് ആവുന്നതുമാണ് ചിത്രത്തിന്റെ കഥ. പെണ്‍കുട്ടിയുടെ തിരോധാനമന്വേഷിക്കാന്‍ സുഹൃത്തായ സൈബര്‍ സെല്‍ ഓഫീസര്‍ കൂടെ ചേരുന്നതോടെ കഥ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു മാലിക്. കോവിഡ് പ്രശ്‌നങ്ങള്‍ വന്നതോടെയാണ് മാലിക്കിന്റെ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വന്നത്. തുടര്‍ന്നാണ് ഐഫോണില്‍ ചിത്രകരിക്കുന്ന സിനിമ എന്ന ആശയവുമായി സംവിധായകനും നടനും മുന്നോട്ട് വന്നത്. ചിത്രത്തെ…
Read More » -
NEWS
രാജീവ് കുമാർ ചുമതലയേറ്റു
ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. രാജീവ്കുമാർ, 1960 ഫെബ്രുവരി 19 നാണു ജനിച്ചത്. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ. കേന്ദ്ര സർവ്വീസിലും, ബീഹാർ – ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ, വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ പബ്ലിക് പോളിസി എന്നിവയിൽ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹ്യം, വനം-പരിസ്ഥിതി, മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്. പൗരന്മാർക്ക് സേവനങ്ങൾ നേരിട്ട് എത്തിക്കുക, ഇടനിലക്കാരെ ഒഴിവാക്കുക, കൂടുതൽ സുതാര്യത എന്നീ ലക്ഷ്യങ്ങൾക്കായി നിലവിലുള്ള നയ വ്യവസ്ഥകളിൽ കാലാനുസൃത ഭേദഗതികൾ വരുത്തുന്നതിനും, ഭരണ നിർവഹണത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അദ്ദേഹം വളരെയധികം തല്പരനാണ്. 2020 ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം…
Read More » -
NEWS
ഡല്‍ഹി കലാപം; ദേവാംഗന കലിതക്ക് ജാമ്യം
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്റ തോഡ്സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ദേവാംഗന കലിതയും നടാഷ നര്‍വാളും മെയില്‍ അറസ്റ്റിലായത്. ഫെബ്രുവരി 24 ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരമായിരുന്നു ഇത്. കേസില്‍ ഡല്‍ഹി പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തില്‍ പങ്കുചേര്‍ത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുദിവസം കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് ഗൂഡാലോചന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. സിഎഎ വിരുദ്ധ സമരത്തിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.
Read More » -
NEWS
ഔദ്യോഗിക ബഹുമതികളോടെ പ്രണബ് ദായ്ക്ക് വിട; സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലോധി റോഡ് ശ്മശാനത്തില്‍ വെച്ചായിരുന്നു സംസ്‌കാരം. രാജാജി റോഡിലെ വസതിയില്‍നിന്ന് ഭൗതികശരീരം ഒരുമണിയോടെ ലോധി റോഡ് ശ്മശാനത്തിലെത്തിച്ചു. മകന്‍ അഭിജിത് മുഖര്‍ജി അടക്കം സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തവരെല്ലാം പിപിഇ കിറ്റു ധരിച്ചിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിമാര്‍, സേനാ മേധാവികള്‍ തുടങ്ങി വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ വസതിയില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ഓഗസ്റ്റ് 10ന്, തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി എന്നിവരാണു മക്കള്‍. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട.്
Read More » -
NEWS
വെഞ്ഞാറമൂട് കേസിലെ ആരോപണങ്ങൾ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം രംഗത്ത്, അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും മുല്ലപ്പള്ളി
മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സി.പി.എമ്മിന് താല്‍പ്പര്യം.ഓരോ മരണവും തീവ്രമായ ദുഖമാണ്..വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു.നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.അതുകൊണ്ട് വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സി.ബി.ഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല.ഈ ദാരുണ സംഭവത്തെ കെ.പി.സി.സി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സി.പി.എം.അക്രമം സി.പി.എമ്മിന്റെ ശൈലിയാണ്.വ്യാജപ്രചരണം നടത്തുന്നത് സി.പി.എമ്മിന്റെ…
Read More » -
NEWS
എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടൻ രാജിവെക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻ.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോവാൻ അദ്ദേഹം തയ്യാറാവണം. ഇനിയും ഭരണത്തിൽ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയൻ മനസിലാക്കണം. സി.സി.ടി.വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോൾ ഓഫീസിലെ ഫയൽ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. ഇതും എൻ.ഐ.എ പരിശോധിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സർക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
NEWS
ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത് -ഷജിത്തിന്റെ നിർണായക ശബ്ദരേഖ കേൾക്കുക
ഡി വൈ എഫ് ഐ പ്രവർത്തകൻ ഫൈസൽ ജലീൽ വധശ്രമ കേസിൽ രക്ഷപെടാൻ സഹായിച്ചത് സ്ഥലം എം പി അടൂർ പ്രകാശ് എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്ത്. ഷജിത്തിന്റെ ശബ്ദരേഖ ഇങ്ങനെ – അതേസമയം പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ശേഷം അടൂർ പ്രകാശിനെ വിളിച്ചെന്ന് മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. മുമ്പും പ്രതികൾക്ക് വേണ്ടി അടൂർ പ്രകാശ് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടൂർ പ്രകാശ് നിഷേധിച്ചു. തെളിയിക്കാൻ അടൂർ പ്രകാശ് മന്ത്രിയെ വെല്ലുവിളിച്ചു.
Read More » -
NEWS
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ സംഘി ,തെളിവുകൾ പുറത്ത്
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ അംഖി ദാസ് സംഘപരിവാർ അനുകൂലയാണ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു .ഇന്ത്യയിലെ ഫേസ്ബുക് ജീവനക്കാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ സംഘ പരിവാറിനെ പിന്തുണക്കുന്ന നിരവധി സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട് ചെയ്തു . 2012 നും 2014 നും ഇടയിൽ ബിജെപിയെയും മോദിയെയും അനുകൂലിക്കുന്ന നിരവധി പോസ്റ്റുകൾ ഇവർ ഷെയർ ചെയ്തിരുന്നു .ഇതിന്റെ തെളിവുകൾ വാൾ സ്ട്രീറ്റ് ജേർണൽ പുറത്ത് വിട്ടു .”നാം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ക്യാമ്പയിനിന് തുടക്കം കുറിച്ചു കഴിഞ്ഞു ,ഇനിയെല്ലാം ചരിത്രം “എന്നായിരുന്നു ഇവർ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വിജയിക്കും മുൻപ് കുറിച്ചത് . കോൺഗ്രസ് സ്വാധീനം തകർത്ത കരുത്തൻ എന്നാണ് ഇവർ മോദിയെ വിശേഷിപ്പിച്ചത് .ബിജെപിയോട് ഫേസ്ബുക്ക് പ്രചാരണ രംഗത്ത് കൈക്കൊള്ളേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞതും ഇവർ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് .ഗ്രൂപ്പിൽ ഉള്ള ഇന്ത്യക്ക് പുറത്തുള്ളവർ…
Read More » -
NEWS
കണ്ണൂരിൽ സ്വർണ്ണവേട്ട; കാസർഗോഡ് സ്വദേശി അറസ്റ്റില്‍
കണ്ണൂരിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കാസർഗോഡ് സ്വദേശി അബ്ദുൽ മജീദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വർണ്ണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാം തൂക്കുമുള്ള നാല് കാപ്സ്യൂളുകളിലെ മിശ്രിതം വേർതിരിച്ചപ്പോൾ 937 ഗ്രാം തൂക്കം വരുന്ന 45ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
Read More »