TRENDING
കുതിച്ചുയര്‍ന്ന് കോവിഡ്; 24 മണിക്കൂറിനിടെ 69,921 രോഗികള്‍
ന്യൂഡല്‍ഹി: ഓരോ ദിവസവും രാജ്യത്ത് കോവിഡ് രോഗികകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,921 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,91,167 ആയി. ഒറ്റ ദിവസത്തിനിടെ 819 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 65,288. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 7,85,996 പേര്‍ ചികിത്സയിലാണ്. ഇതുവരെ 28,39,883 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം, മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
ഇതുവരെ 7,92,541 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ആന്ധ്രാപ്രദേശില്‍ 4,34,771 കേസുകളും തമിഴ്‌നാട്ടില്‍ 4,28,041 പേര്‍ക്കും കര്‍ണാടകയില്‍ 3,42,423 പേര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.