‘ഹോട്ടൽ റുവാണ്ട’ ചലച്ചിത്ര നായകൻ പോൾ റുസാബാഗിന അറസ്റ്റില്‍
1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യക്കിടെ ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയ പോള്‍ റുസേസബാഗിന അറസ്റ്റില്‍. ഭീകരബന്ധം ആരോപിച്ചാണ് അറസ്റ്റ്.
അക്രമാസക്തവും സായുധവുമായ തീവ്രവാദ സംഘടനകളുടെ സ്ഥാപകനും നേതാവും സ്‌പോണ്‍സറുമാണ് 66 കാരനായ റുസാബാഗിനയെന്ന് ആരോപിക്കപ്പെടുന്നു.1994 ലെ വംശഹത്യയ്ക്കിടെയാണ് പോള്‍ റുസാബാഗിനയ്ക്ക് പ്രാധാന്യം ലഭിച്ചത്. ഹുട്ടു തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യയില്‍ 800,000 ത്തോളം ടുട്സികളും മിതവാദികളായ ഹൂട്ടസും കൊല്ലപ്പെട്ടു.അക്കാലത്ത്, കിഗാലിയിലെ മില്ലെസ് കോളിന്‍സ് ഹോട്ടലില്‍ മാനേജരായിരുന്ന അദ്ദേഹം, കൊലപാതകത്തിന്റെ ഏറ്റവും മോശം സമയത്ത് ആഡംബര ഹോട്ടലില്‍ നൂറുകണക്കിന് ആളുകളെ ഒളിപ്പിക്കാനും പാര്‍പ്പിക്കാനും രക്ഷിക്കാനും ശ്രമിച്ചു. ഈ സംഭവമാണ് പിന്നീട് ഡോണ്‍ ചെഡലും സോഫി ഒക്കോനെഡോയും അഭിനയിച്ച 2004 ലെ ഹോളിവുഡ് ചിത്രമായ ഹോട്ടല്‍ റുവാണ്ട ആയത്.
അന്താരാഷ്ട്ര സഹായത്തോടെയാണ് റുസേസബാഗിനയെ അറസ്റ്റ് ചെയ്തതെന്ന് റവാണ്ട അറിയിച്ചു. അതേസമയം, സഹായിച്ച രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 66കാരനായ റുസേസബാഗിന ലഹളയെ പിന്തുണച്ചെന്നും ലഹള തീവ്രവാദികളുടെ നേതാവായെന്നും അന്വേഷണ ഏജന്‍സി ആരോപിച്ചു.
കൊലപാതകശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട 1996 മുതല്‍ റുസാബാഗിന റുവാണ്ടയില്‍ താമസിച്ചിട്ടില്ല. വംശഹത്യയ്ക്കിടെ നടത്തിയ പരിശ്രമങ്ങള്‍ക്ക് നിരവധി മനുഷ്യാവകാശ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2005 ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് അദ്ദേഹം.