സഹോദരി പ്രിയങ്ക ചില മരുന്നുകള്‍ ശുപാര്‍ശ ചെയ്തു; സുശാന്തിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത
ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ സഹോദരി പ്രിയങ്കയുടെ പങ്ക് വെളിവാക്കുന്ന തരത്തിലുളള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
സുശാന്ത് മരിക്കുന്നതിന് മുമ്പ് സഹോദരി പ്രിയങ്ക നല്‍കിയ മരുന്നിനെക്കുറിച്ചാണ് അന്വേഷണം. സുശാന്ത് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്യുന്നതിനും ആറുദിവസം മുന്‍പ്, അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഉത്കണ്ഠ വൈകല്യത്തെക്കുറിച്ചു സുശാന്തിന് മെസേജുകള്‍ കൈമാറിയിരുന്നതായും ചില മരുന്നുകള്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്നുമാണ് സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും പുതിയ കണ്ടെത്തല്‍.
ഡോക്ടറുടെ ഉപദേശമില്ലാതെ അത്തരം മരുന്നുകള്‍ ലഭിക്കില്ലെന്ന് സുശാന്ത് പറഞ്ഞിരുന്നെങ്കിലും സുപ്രീംകോടതി അഭിഭാഷകയായ പ്രിയങ്ക ഡല്‍ഹിയില്‍നിന്ന് ഒരു കുറിപ്പടി സംഘടിപ്പിക്കുകയായിരുന്നു.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. തരുണ്‍ കുമാര്‍ കുറിപ്പടി നല്‍കിയതന്റെ ഒപ്പും സ്റ്റാംപും കുറിപ്പടിയിലുണ്ട്.
അതേസമയം, സുശാന്തിന്റെ കുടുംബം ഇപ്പോഴും റിയ തന്നെയാണ് സുശാന്തിന് അമിതമായി മരുന്നുകള്‍ നല്‍കിയെന്ന് ആരോപിക്കുന്നു. മരണം സംഭവിച്ചയുടനെ മുംബൈ പൊലീസിനു സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നല്‍കിയ മൊഴിയില്‍ മകന് വിഷാദരോഗം ഉണ്ടോ എന്ന് അറിയില്ലായിരുന്നുവെന്നും പറയുന്നു.
അതേസമയം, മരിക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പ് സുശാന്ത് തന്റെ പേരും മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ ചെയ്തിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു.
സുശാന്തും പ്രിയങ്കയും തമ്മിലുള്ള ചാറ്റില്‍, ഒരാഴ്ചത്തേക്ക് ഒരു മരുന്ന് കഴിക്കാനും പിന്നീട് മറ്റൊന്ന് ആരംഭിക്കാനും പ്രിയങ്ക പറയുന്നു. ജൂണ്‍ 8ന് പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് ഈ സംഭാഷണങ്ങള്‍ നടന്നത്. രാവിലെ 7 മണിയോടെ ആര്‍എംഎല്‍ ഹോസ്പിറ്റലിലെ കുറിപ്പടിയുടെ സ്‌കാന്‍ ചെയ്ത ഒരു പകര്‍പ്പ് പ്രിയങ്ക അയച്ചു. കുറിപ്പടി ഡല്‍ഹിയില്‍നിന്നാണെങ്കിലും പ്രശ്നമല്ലെന്നും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയെന്ന് പറയാമെന്നും മറ്റൊരു സന്ദേശവും അയച്ചിട്ടുണ്ട്. കേസില്‍ അേേന്വഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.