NEWS

യോഗി ആദിത്യനാഥിന് വൻ തിരിച്ചടി ,കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ തിരിച്ചടി .യോഗിയുടെ കണ്ണിൽ കരടായ ഡോ . കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു .കഫീൽ ഖാനെ നിയമവിരുദ്ധമായായാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതെന്നു കോടതി വ്യക്തമാക്കി .

ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഉത്തർ പ്രദേശ് സർക്കാർ ഡോ .കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് .പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിനാണ് ഡോ . കഫീൽ ഖാനെ ബിജെപി സർക്കാർ തുറുങ്കിൽ അടച്ചത് .ജനുവരിയിൽ മുംബൈയിൽ വെച്ചാണ് പോലീസ് ഡോ . കഫീൽ ഖാനെ പിടികൂടിയത് .

Signature-ad

സർവകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കാനും സാമുദായിക മൈത്രി ഇല്ലാതാക്കാനും ശ്രമിച്ചു എന്നാണ് ഡോ . കഫീൽ ഖാനെതിരെ ചുമത്തിയ കുറ്റം .ഡിസംബർ 13 നാണു എഫ് ഐ ആർ സമർപ്പിച്ചത് .നിലവിൽ മഥുരയ്ക്കടുത്തുള്ള ജയിലിൽ ആണ് ഡോ . കഫീൽ ഖാൻ ഉള്ളത് .

ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കൽ കോളേജിലെ അധ്യാപകൻ ആയിരുന്നു ഡോ . കഫീൽ ഖാൻ.ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതോടെ കുരുന്നുകൾ 2017 ൽ കൂട്ടത്തോടെ മരണമടയുന്ന സ്ഥിതി വിശേഷം ഉണ്ടായി .സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി കഫീൽഖാൻ ഓക്സിജൻ വാങ്ങിയത് വലിയ മാധ്യമവാർത്തകൾ ആയിരുന്നു .

എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഓക്സിജൻ വിതരണം നിലച്ചിട്ടില്ല എന്ന നിലപാട് എടുത്തു .മാത്രമല്ല ഡോ . കഫീൽ ഖാനെ നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു .അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും ചെയ്തു .സെപ്തംബർ രണ്ടിന് ഡോ . കഫീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു .ഡോക്ടർ സമൂഹം ഒന്നാകെ ഇതിനെതിരെ പ്രതിഷേധിച്ചു .

ജയിലിൽ ഇരുന്ന് അന്നത്തെ സംഭവവികാസങ്ങളെ കുറിച്ച് ഡോ . കഫീൽ ഖാൻ കത്തെഴുതി .കുട്ടികൾ ഓക്സിജൻ ഇല്ലാതെ പിടഞ്ഞു മരിക്കുമ്പോൾ താൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നു അദ്ദേഹം കത്തിൽ വിവരിക്കുന്നു .അടുത്തുള്ള ഓക്സിജൻ വിതരണ ഏജൻസികളെ വിളിച്ച കാര്യവും താൻ നേരിട്ട് ചെന്ന് സ്വന്തം പണത്തിന് ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച കാര്യവും ഡോ . കഫീൽ ഖാൻ കത്തിൽ വ്യക്തമാക്കിയിരുന്നു .

ഇതിന്റെ പേരിൽ തന്റെ കുടുംബം വേട്ടയാടപ്പെട്ട കാര്യവും യോഗി ആദിത്യനാഥ് തന്നോട് രോഷം പ്രകടിപ്പിച്ച കാര്യവും ഡോ . കഫീൽ ഖാൻ കത്തിൽ ചൂണ്ടിക്കാട്ടി .2018 ഏപ്രിലിൽ കഫീൽ ഖാനെ ബലിയാടാക്കുന്നതിന് എതിരെ ഡോക്ടർമാരുടെ സംഘടന ഐ എം എ തന്നെ രംഗത്തെത്തി .ഇരുന്നൂറോളം ഡോക്ടർമാർ യോഗി ആദിത്യനാഥ് സർക്കാരിന് കത്തെഴുതി .

2018 ഓഗസ്റ്റ് 11 നു ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നുവെന്ന് പിന്നീട് ആശുപത്രി തന്നെ വിവരാവകാശ രേഖയിൽ സമ്മതിച്ചു .ഖാൻ അടക്കമുള്ളവർ ഇടപെട്ടാണ് സിലിണ്ടറുകൾ എത്തിച്ചത് എന്ന് ആശുപത്രി സമ്മതിച്ചു .9 മാസത്തിനു ശേഷം ഏപ്രിൽ 25 ന് ഖാൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു .ഖാന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി .

ഇതിനു പിന്നാലെ നിരന്തരം ഖാനും കുടുംബവും ആക്രമിക്കപ്പെട്ടു ,വേട്ടയാടപ്പെട്ടു .അന്ന് മുതൽ സംഘപരിവാർ സംഘടനകളുടെ നോട്ടപ്പുള്ളിയാണ് ഡോ . കഫീൽ ഖാൻ .

Back to top button
error: