നല്ല ലൈംഗികതയുടെ 7 പാഠങ്ങൾ
ലൈംഗികതയിൽ നമ്മൾ മികച്ചവരാണെന്ന ബോധമാണ് മിക്കവർക്കും .എന്നാൽ എത്രയൊക്കെ അറിഞ്ഞാലും ലൈംഗികതയുടെ അറിയാക്കഥകൾ ബാക്കിയാവും .തീർച്ചയായും ലൈംഗികതയിൽ അറിഞ്ഞിരിക്കേണ്ട 7 പാഠങ്ങൾ .
1 .പങ്കാളി തയ്യാറാണോ ?
ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചലനങ്ങൾക്ക് മുതിരുമ്പോൾ ഒരു കാര്യം ഉറപ്പു വരുത്തുക .നിങ്ങളുടെ പങ്കാളി തയ്യാറാണോ എന്ന് .അല്ലെങ്കിൽ തീർത്തും വിരസവും വേദനാജനകവുമാവും ലൈംഗികത .
2 .നല്ല സ്ഥലം
പങ്കാളി തയ്യാറായാൽ പിന്നെ വേണ്ടത് ഏറ്റവും മികച്ച സ്ഥലം തെരഞ്ഞെടുക്കലാണ് .മൂഡിനൊത്ത പ്രകാശവും അന്തരീക്ഷവും ഉള്ള സ്ഥലം ലൈംഗികതയ്ക്ക് കൂടുതൽ ആനന്ദം പകരും .
3 .ധൃതി പാടില്ല
ഒന്നിനും തിരക്ക് വേണ്ട .ചുംബനവും തലോടലും വിരസത അകറ്റും .ലൈംഗിക പൂർവ കേളികൾക്ക് വലിയ പ്രാധാന്യം ഉണ്ട് .
4 .സമയവും സന്ദർഭവും
രണ്ടു പേരും തയ്യാറായി കഴിഞ്ഞ് മാത്രം ലൈംഗിക ക്രിയയിലേക്ക് പ്രവേശിക്കുക .പതിഞ്ഞ താളത്തിൽ വേണം തുടങ്ങാൻ .
5 .ഒരേ പൊസിഷൻ വേണ്ട
പതിവ് ശൈലികൾ മാറ്റി പിടിച്ചാൽ ലൈംഗികത വലിയ ആനന്ദം പകരും .കിടപ്പറയിൽ പരീക്ഷണങ്ങൾ കൂടുതൽ ആസക്തി നൽകും .
6 .ക്ളൈമാക്സിനായി കാത്തിരിക്കുക
ക്ളൈമാക്സ് അല്ല ലൈംഗികതയിൽ പ്രധാനം .അതിനുള്ള കാത്തിരിപ്പാണ് .
7 .പരമാനന്ദം
ഇരുവരും ഒരുമിച്ച് രതിമൂര്ച്ഛയിലേക്കെത്തും വിധം സമയം ക്രമീകരിക്കുക .പരമാനന്ദത്തിനു ശേഷം പരസ്പരം ഉപേക്ഷിക്കാതിരിക്കുക .