Month: September 2020
-
NEWS
കോൺഗ്രസും ബിജെപിയും മധ്യപ്രദേശിലെ മുട്ട രാഷ്ട്രീയവും
മുട്ട പ്രോടീൻ സമൃദ്ധമായ ആഹാരമാണ് .എന്നാലിന്ന് മുട്ട വലിയൊരു രാഷ്ട്രീയ ആയുധമാണ് മധ്യപ്രദേശിൽ . ഗവർമെന്റ് സ്ഥാപനങ്ങൾ വഴി ആളുകളെ മുട്ട കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമർത്തി ദേവി .മുൻപ് കോൺഗ്രസ് മന്ത്രിസഭയിൽ ആയിരുന്നപ്പോഴും മുട്ടയെ പ്രോത്സാഹിപ്പിച്ചിരുന്ന മന്ത്രിയാണ് ഇമർത്തി ദേവി. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി വലിയ കലാപം ആണ് ഉണ്ടാക്കിയത് .എന്നാൽ ഇപ്പോൾ ബിജെപിക്ക് വേറെ സ്വരമാണ് .എല്ലാം മന്ത്രിയുടെ ഇഷ്ടപ്രകാരം ആണെന്നാണ് ബിജെപി നേതാവ് ധൈര്യവർധൻ സിംഗിന്റെ പ്രതികരണം .മുട്ട ഇഷ്ടമല്ലാത്തവർക്ക് പഴം നൽകാനും മന്ത്രി ശുപാർശ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു . എന്നാൽ ബിജെപിയുടെ ഇരട്ടത്താപ്പിനെയാണ് കോൺഗ്രസ് വിമർശിക്കുന്നത് .”ഞങ്ങളുടെ നിലപാട് വ്യക്തമാണ് .മുട്ട ആരിലും അടിച്ചേൽപ്പിക്കരുത് .പക്ഷെ ബിജെപിയുടേത് ഇരട്ടത്താപ്പാണ് .പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒരു നിലപാട് ഭരണപക്ഷത്തുള്ളപ്പോൾ വേറൊന്നും .”കോൺഗ്രസ് നേതാവ് ജെ പി ധനോപ്യ വിമർശിച്ചു .
Read More » -
NEWS
ജോസ് കെ മാണിയുടെ ഉന്നം യു ഡി എഫും ,ചിഹ്നം സ്വന്തമായതോടെ വിലപേശൽ ശക്തി ഉയർന്നു
ഒരേസമയം എൽ ഡി എഫിനോടും യു ഡി എഫിനോടും വിലപേശൽ നടത്താൻ ജോസ് കെ മാണി .മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി പാർട്ടി ശക്തിപ്പെടുത്താൻ ആണ് തീരുമാനം .ഇതിന്റെ ഭാഗമായി സി എഫ് തോമസിനെ മുന്നിൽ നിർത്താനുള്ള നീക്കം ജോസ് കെ മാണി ശക്തമാക്കി . എൽഡിഎഫ് പ്രവേശനത്തിന് സിപിഐഎം എതിരല്ലെങ്കിലും സിപിഐ സഹകരിക്കാത്തത് ജോസ് കെ മാണിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട് .ഈ സാഹചര്യത്തിലാണ് യു ഡി എഫ് സാധ്യത പൂർണമായും തള്ളേണ്ടതില്ല എന്ന നിലപാടിലേക്ക് ജോസ് മാറിയത് . ജോസിനെതിരായ കടുത്ത നിലപാടിൽ നിന്ന് യു ഡി എഫും പിന്തിരിയുകയാണ് .രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചർച്ചയിലും തങ്ങളെ പിന്തുണക്കാത്തതിനെ തുടർന്ന് ജോസ് പക്ഷത്തെ പുറത്താക്കാൻ യു ഡി എഫ് ആലോചിച്ചിരുന്നു .നാളെ യോഗം ചേർന്ന് പുറത്താക്കാൻ ആയിരുന്നു പദ്ധതി .എന്നാൽ പ്രത്യേക സാഹചര്യത്തിൽ യു ഡി എഫ് യോഗം മാറ്റിവച്ചു . ചിഹ്നം നഷ്ടമായത് പി ജെ ജോസഫിന് വൻ…
Read More » -
NEWS
ബിരിയാണി ചെമ്പിലെ ബുദ്ധി ,ഫിറോസിന് ബിനീഷിന്റെ തിരുത്ത്
ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണത്തെ പരിഹസിച്ച് ബിനീഷ് കോടിയേരി .ലഹരി മരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്ന ഫിറോസിന്റെ ആരോപണത്തിന് ഫേസ്ബുക്കിലൂടെയാണ് ബിനീഷ് മറുപടി നൽകിയത് . “അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ – ബിരിയാണി ചെമ്പിലെ ബുദ്ധി🤣🤣🤣 പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ “ഗുഡ്നൈറ്റ്”🤣🤣🤣”-ബിനീഷ് കോടിയേരി പോസ്റ്റിൽ പറയുന്നു . https://www.facebook.com/bineeshkodiyerihere/posts/1919813391492733 അനൂപിന് റെസ്റ്റോറന്റ് തുടങ്ങാൻ വായ്പ നൽകിയിരുന്നു .ആറു ലക്ഷം രൂപയാണ് വായ്പ നൽകിയത് .വസ്ത്ര വ്യാപാരി എന്ന നിലയ്ക്കാണ് അനൂപിനെ അറിയാവുന്നത് .ലഹരി മരുന്ന് കേസിൽ പിടിയിലായി എന്നത് ഞെട്ടിക്കുന്ന വിവരം ആണെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു.
Read More » -
NEWS
പി എം കെയേഴ്‌സിൽ അഞ്ചു ദിവസം കൊണ്ട് വന്നെത്തിയത് കോടികൾ ,പേര് വെളിപ്പെടുത്താതെ കേന്ദ്രം
കോവിഡ് മഹാവ്യാധിയെ നേരിടാൻ ഉള്ള പി എം കെയെർസ് ഫണ്ടിൽ അഞ്ചു ദിവസം കൊണ്ട് വന്നു ചേർന്നത് 3706 കോടി രൂപ . ഫണ്ട് രൂപീകരിച്ച മാർച്ച് 27 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ആണ് ഇത്രയും പണം ഒരുമിച്ച് വന്നു ചേർന്നത് .ഇത് സംബന്ധിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നു . 3706 കോടിയിൽ 3705 .85 കോടി രൂപയും ഇന്ത്യയിൽ നിന്ന് ലഭിച്ചതാണ് .എന്നാൽ ആരാണ് പണം നൽകിയത് എന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ല .ഇത്രയും മഹാമനസ്കരായ ആളുകളുടെ പേരുകൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്നു മുൻ ധനമന്ത്രി പി ചിദംബരം ചോദിച്ചു . The auditors of PM CARES FUND have confirmed that the Fund received Rs 3076 crore in just 5 days between March 26 and 31, 2020. — P. Chidambaram (@PChidambaram_IN) September…
Read More » -
NEWS
ബിനീഷ് കോടിയേരിക്ക് അടുത്തബന്ധം; ലഹരിക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കോഴിക്കോട്: ലഹരിക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന്…
Read More » -
NEWS
ഭരണപക്ഷം അക്രമ ഉപാസകരെന്ന് മുല്ലപ്പള്ളി
അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി.ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി. അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. ഈ ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. വിവിധ ജില്ലകളിലായി 142ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വായനശാലകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. ഇത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്ന് വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. ഈ ഇരട്ടക്കൊലപാതകത്തെ സി.പി.എം ആഘോഷമാക്കിമാറ്റി. സംസ്ഥാനത്തിനക്കത്തും പുറത്തും പണം പിരിക്കാനുള്ള പുതിയ അവസരമായിട്ടാണ് സി.പി.എം ഈ ഇരട്ടക്കൊലപാതകത്തെ കാണുന്നത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സി.പി.എം…
Read More » -
TRENDING
ക്ഷേത്രക്കുളങ്ങളിലെ മത്സ്യകൃഷി: വ്യാജവാർത്ത
തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അത്തരത്തിലുള്ള ഏതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. ദേവസ്വം ബോർഡ് വക ക്ഷേത്രകുളങ്ങളിൽ മൽസ്യകൃഷി നടത്തുന്നതിനോ മൽസ്യങ്ങൾ പിടിക്കുന്നതിനോ അനുമതി നൽകുന്നതിന് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡൻ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം തത്പരകക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ഭക്തജനങ്ങൾ തള്ളിക്കളയണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
Read More » -
TRENDING
ഗുരുവിന്റെ ദർശനങ്ങൾ ഏറെ പ്രസക്തമായ കാലം: മുഖ്യമന്ത്രി
മനുഷ്യത്വത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. കോവിഡ് – 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം. https://www.facebook.com/PinarayiVijayan/posts/3339284639496676
Read More » -
NEWS
അമ്മയുടെ നിരാഹാരസമരം
ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരന്‍റെ അമ്മ നന്ദിനി, മകന്റെ മരണ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.
Read More » -
NEWS
വീട്ടമ്മയെ പീഡിപ്പിച്ചതിന് എസ്. ഐയ്ക്കെതിരെ കേസ്
എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസ് പീഡനത്തിന് കേസെടുത്തു. ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി എന്ന മുളന്തുരുത്തി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. എറണാകുളത്തു വച്ചു നടന്ന വാഹന പരിശോധനക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതയായ ആ സ്ത്രീയുമായുള്ള സൗഹൃദം വളരെ വേഗം മറ്റുവഴികളിലേയ്ക്കു തിരിഞ്ഞു. ഇരുവരും തമ്മിൽ പിരിയാൻ കഴിയാത്ത അടുപ്പത്തിലായിരുന്നു എന്നു പറയപ്പെടുന്നു. എന്തായാലും ഒരു വർഷത്തോളം നീണ്ട സൗഹൃദത്തിന് അന്ത്യം കുറിച്ചു കൊണ്ട്, സബ് ഇൻസ്പെക്ടർ ബാബു മാത്യു തന്നെ പീഡിപ്പിച്ചുവെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ വീട്ടമ്മ ആരോപിച്ചു. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായിപീഡിപ്പിക്കുന്നുവെന്നാണ് പരാതി. മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ട്. പിറവം സ്വദേശിയായ എസ്.ഐ ബാബു മാത്യു ഒളിവിലാണ്.
Read More »