സോണിയയ്ക്കും രാഹുലിനും പകരക്കാരില്ല ,നയം വ്യക്തമാക്കി അധിർ രഞ്ജൻ ചൗധരി
നേതൃപ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്ത് .കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ ആയിരുന്നെങ്കിൽ പ്രതിഷേധ സ്വരം ഉയരുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തയച്ചവരിൽ ഗുലാം നബി ആസാദ് ,കപിൽ സിബൽ ,ആനന്ദ് ശർമ്മ,ശശി തരൂർ എന്നിവരും ഉൾപ്പെടുന്നു .
“ചലനാത്മകമാണ് രാഷ്ട്രീയ പാർട്ടി .മാറ്റങ്ങൾ ഉണ്ടാകും .ഞങ്ങൾ അധികാരത്തിൽ ഇല്ലാത്തത് കൊണ്ടാണ് വിമത ശബ്ദങ്ങൾ ഉയരുന്നത് .അധികാരത്തിൽ ആയിരുന്നെങ്കിൽ ഈ ശബ്ദങ്ങൾ ഉയരുമായിരുന്നില്ല .”ഒരു വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അധിർ രഞ്ജൻ ചൗധരി പറഞ്ഞു .
പതിറ്റാണ്ടുകളായി കൂടെ ഉള്ളവരാണ് ഇപ്പോൾ വിമർശിക്കുന്നത് .അവർക്ക് ഗുണവും കിട്ടിയിട്ടുണ്ട് .പ്രധാന പ്രശ്നം കത്ത് മാധ്യമങ്ങൾക്ക് ചോർന്നു എന്നതാണ് .”ഇപ്പോൾ എതിർപ്പ് ഉയർത്തിയിട്ടുള്ളവർ പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൂടെ നിന്ന് ആനുകൂല്യം പറ്റിയവരാണ് .പ്രധാന പ്രശ്നം കത്ത് മാധ്യമങ്ങൾക്ക് ചോർന്നു എന്നതാണ് .അതും പ്രവർത്തക സമിതി യോഗത്തിനു മുമ്പ് .ഇത്തരം കത്തുകൾ ബിജെപിയെ സഹായിക്കുകയെ ഉള്ളൂ “അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി .
തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്നത് ശരിയല്ലെന്ന് അധിർ രഞ്ജൻ ചൗധരിപറഞ്ഞു .സോണിയ്ക്കും രാഹുലിന് പകരക്കാരില്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു .
“ആ കുടുംബത്തിന്റെ കുറ്റമല്ല ഒന്നും .ഇന്ത്യയൊട്ടാകെ ജനത്തെ ആകർഷിക്കാൻ പറ്റുന്ന വേറെ നേതാക്കൾ കോൺഗ്രസിൽ ഇല്ല .”അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി .
ഹൈക്കമാൻഡ് ആഹ്വാനം ഉണ്ടായിട്ടും വിമർശകർ നിലപാട് മാറ്റാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആണ്
അധിർ രഞ്ജൻ ചൗധരി തന്നെ വിമർശനവുമായി രംഗത്തെത്തിയത് .നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമാണ് അധിർ രഞ്ജൻ ചൗധരിക്ക് ഉള്ളത് .