Month: September 2020
-
NEWS
കൊവിഡ് രോഗിക്ക് ആംബുലൻസിൽ പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിയെ ആമ്പുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 108 ആമ്പുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആമ്പുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവീസ് നടത്തുന്ന ആമ്പുലൻസുകൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നൽകിയത്.
Read More » -
NEWS
വീണ്ടും സംസ്ഥാന ലീഗ് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് കുഞ്ഞാലിക്കുട്ടി
മുസ്‌ലിം ലീഗ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി എത്തുന്നു .കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകിക്കൊണ്ടാണ് ലീഗ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഇ ടി മുഹമ്മദ് ബഷീറിനെ ദേശീയ തലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയും ഏൽപ്പിച്ചു . ലീഗ് നേതൃ യോഗത്തിനു ശേഷം ഹൈദരലി ശിഹാബ് തങ്ങൾ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് .കുഞ്ഞാലിക്കുട്ടിയുടെ മേൽനോട്ടത്തിൽ ലീഗിന് മിന്നും വിജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു .സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചത് . വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമെന്നു കണ്ടു തന്നെയാണ് പാർട്ടി കുഞ്ഞാലിക്കുട്ടിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .പാർട്ടിയെയും മുന്നണിയെയും അധികാരത്തിൽ എത്തിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമെന്ന് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു .
Read More » -
കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും ചണ്ഡീഗഢിലേക്കും അയക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലേക്കും അയക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. മരണനിരക്ക് കുറയ്ക്കല്‍ ലക്ഷ്യമിട്ട് കോവിഡ് 19 വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സംഘം സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ സഹായിക്കും. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഫലപ്രദമായും സമയബന്ധിതമായും നേരിടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്രസംഘം സംവിധാനങ്ങളൊരുക്കും. ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ നിന്നുള്ള കമ്മ്യൂണിറ്റി മെഡിസിന്‍ വിദഗ്ധനും എന്‍സിഡിസിയില്‍ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ഉള്‍പ്പെടുന്നതാണ് രണ്ടംഗസംഘം. കോവിഡ് 19നെതിരായ ഫലപ്രദമായ ഇടപെടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഈ സംഘങ്ങള്‍ പത്ത് ദിവസം സംസ്ഥാനത്ത്/കേന്ദ്രഭരണപ്രദേശത്ത് ചെലവഴിക്കും. ആകെ 60,013 പേരാണ് പഞ്ചാബില്‍ രോഗബാധിതരായത്. ഇതില്‍ 15,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1739 പേര്‍ മരിച്ചു. ദശലക്ഷത്തില്‍ 37546 പേരിലാണ് ടെസ്റ്റുകള്‍ നടത്തുന്നത് (ഇന്ത്യയുടെ ശരാശരി കണക്ക് നിലവില്‍ 34593.1 ആണ്). ക്യുമുലേറ്റീവ് പോസിറ്റിവിറ്റി നിരക്ക് 4.97%. ചണ്ഡീഗഢില്‍ 2095 രോഗികളാണ് നിലവിലുള്ളത്. ആകെ രോഗികളുടെ എണ്ണം 5268. ദശലക്ഷത്തിലെ…
Read More » -
NEWS
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം മൃഗീയം :മുല്ലപ്പള്ളി
കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം കാടത്തവും മൃഗീയവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കോവിഡ് രോഗിക്ക് പോലും സുരക്ഷിതത്വമില്ല.ഈ കേസില്‍ അറസ്റ്റിലായ കായംകുളം സ്വദേശി നൗഫല്‍ ഐപിസി 308 വകുപ്പടക്കം നിരവധി കേസിലെ പ്രതിയാണ്.സര്‍ക്കാര്‍ വ്യാപകമായി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപ്പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയിട്ടുണ്ട്. അതിലൊരാളാണ് ഈ മനുഷ്യമൃഗം .കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോയത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതിരുന്നത് ഗുരതരമായ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു കൊടുംക്രമിനലിനെ എങ്ങനെയാണ് 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണം.ഇയാളുടെ നിയമനം ഏജന്‍സി നടത്തിയതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞ് കൈകഴുകാനാവില്ല.ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. ഇതിന്റെ ഇരയാണ് പീഡനത്തിന് വിധേയായ പെണ്‍കുട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നു. സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമെന്ന ദുഷ്‌പ്പേര് കേരളം ഇതിനകം നേടിയെടുത്തു.…
Read More » -
NEWS
കോൺഗ്രസിൽ മഞ്ഞുരുകുന്നു? രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണമെന്ന ആവശ്യം ഉന്നയിച്ച് നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കൾ
കോൺഗ്രസിൽ മഞ്ഞുരുകലിന്റെ സാധ്യത ഏറുന്നു .രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ തയ്യാറായാൽ തങ്ങൾക്ക് നേതൃത്വവുമായി പ്രശ്‌നമില്ലെന്ന് കത്തെഴുതിയ നേതാക്കൾ .നേതൃത്വത്തിനും കത്തെഴുതിയവർക്കും ഇടയിൽ സംസാരിക്കുന്ന ദൂതന്മാരോടാണ് നിലപാട് കത്തെഴുതിയവർ വ്യക്തമാക്കിയത്. കത്തെഴുതിയ 23 പേർക്കും രാഹുൽ ഗാന്ധി അധ്യക്ഷൻ ആകുന്നതിൽ എതിർപ്പില്ല .ഇക്കാര്യം സോണിയ അയച്ച ദൂതന്മാരോട് ഇവർ വ്യക്തമാക്കി .കത്തെഴുതിയവരോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലെന്നു സോണിയ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു .എന്നാൽ പാർട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ മാനിക്കാൻ എല്ലാവരും തയ്യാറാവണം .സോണിയയുമായി സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലെന്ന് നേതാക്കളും അറിയിച്ചു . രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണം എന്ന ആവശ്യം ഇവർ മുന്നോട്ട് വെക്കുന്നു . തയ്യാർ അല്ലെങ്കിൽ അക്കാര്യവും പരസ്യമായി വ്യക്തമാക്കണം എന്നാണ് ഇവരുടെ ആവശ്യം. നേതാക്കളുടെ രണ്ട് പ്രതിനിധികൾ താനുമായി ചർച്ച നടത്തട്ടെ എന്ന നിലപാടിൽ ആണ് സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം എന്ന ആശയത്തിനും സോണിയ എതിരല്ല. എന്നാൽ അധ്യക്ഷ…
Read More » -
NEWS
വെഞ്ഞാറമൂട് കൊലപാതകം, സിബിഐ അന്വേഷിക്കണം: കെ മുരളീധരൻ
വെഞ്ഞാറമൂട് കൊലപാതക കേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഭീഷണി ഉള്ള ആളുകൾ എന്തിനാണ് അർധരാത്രി പുറത്തിറങ്ങിയത്. ഈ ഇരട്ടക്കൊലപാതകത്തിൻ്റെ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നത് ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ. കൊന്നവരും, കൊല്ലിച്ചവരും, മരണപ്പെട്ടവരും ഒരേ പാർട്ടിയിൽ പെട്ടവർ തന്നെ. കേസ് സിബിഐ അന്വേഷിക്കണം. ബോംബ് നിർമാണം സിപിഎം ന് കുടിൽ വ്യവസായമാണ്. ബോംബ് നിർമാണത്തിൽ നിന്ന് പിന്മാറാൻ സിപിഎം തയ്യാറായിട്ടില്ല. പോലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.ജനങ്ങൾക്ക് നൽകിയ ഉറപ്പു കൊണ്ടാണ് കോൺഗ്രസ് തിരിച്ചടിക്കാത്തത്. മയക്കു മരുന്നിന്റെ കേന്ദ്രമായി കേരളം മാറി. ഇതിനു പിറകിൽ പ്രവർത്തിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ കൂടി ഉൾപ്പെടെ മാഫിയയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
Read More » -
NEWS
കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തു; പ്രതി മാപ്പ് പറയുന്ന വീഡിയോ, നിര്‍ണായക തെളിവ്
പത്തനംതിട്ട: കോവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’-കെജി സൈമണ്‍ പ്രതികരിച്ചു. ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിക്കുകയായിരുന്നു. കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള…
Read More » -
രാജ്യത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്ക് കൂടുന്നത് പോലെ തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,633 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 41,13,812 ആയി. ഒറ്റ ദിവസത്തിനിടെ 1,065 പേരാണ് മരണപ്പെട്ടത്. ആകെ മരണം 70,626. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,62,320 പേര്‍ ചികിത്സയിലാണ്. ഇതുവരെ 31,80,866 പേരാണ് രോഗമുക്തി നേടിയത്.
Read More »

