Month: September 2020
-
NEWS
വെഞ്ഞാറമൂട് കൊലപാതകം, സിബിഐ അന്വേഷിക്കണം: കെ മുരളീധരൻ
വെഞ്ഞാറമൂട് കൊലപാതക കേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഭീഷണി ഉള്ള ആളുകൾ എന്തിനാണ് അർധരാത്രി പുറത്തിറങ്ങിയത്. ഈ ഇരട്ടക്കൊലപാതകത്തിൻ്റെ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നത് ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ. കൊന്നവരും, കൊല്ലിച്ചവരും, മരണപ്പെട്ടവരും ഒരേ പാർട്ടിയിൽ പെട്ടവർ തന്നെ. കേസ് സിബിഐ അന്വേഷിക്കണം. ബോംബ് നിർമാണം സിപിഎം ന് കുടിൽ വ്യവസായമാണ്. ബോംബ് നിർമാണത്തിൽ നിന്ന് പിന്മാറാൻ സിപിഎം തയ്യാറായിട്ടില്ല. പോലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.ജനങ്ങൾക്ക് നൽകിയ ഉറപ്പു കൊണ്ടാണ് കോൺഗ്രസ് തിരിച്ചടിക്കാത്തത്. മയക്കു മരുന്നിന്റെ കേന്ദ്രമായി കേരളം മാറി. ഇതിനു പിറകിൽ പ്രവർത്തിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ കൂടി ഉൾപ്പെടെ മാഫിയയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
Read More » -
NEWS
കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തു; പ്രതി മാപ്പ് പറയുന്ന വീഡിയോ, നിര്‍ണായക തെളിവ്
പത്തനംതിട്ട: കോവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’-കെജി സൈമണ്‍ പ്രതികരിച്ചു. ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിക്കുകയായിരുന്നു. കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള…
Read More » -
രാജ്യത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്ക് കൂടുന്നത് പോലെ തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,633 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 41,13,812 ആയി. ഒറ്റ ദിവസത്തിനിടെ 1,065 പേരാണ് മരണപ്പെട്ടത്. ആകെ മരണം 70,626. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,62,320 പേര്‍ ചികിത്സയിലാണ്. ഇതുവരെ 31,80,866 പേരാണ് രോഗമുക്തി നേടിയത്.
Read More » -
TRENDING
കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്; കന്നട നടി നിവേദിതയ്‌ക്കെതിരെ ട്രോളുകള്‍
ഇപ്പോള്‍ മൊത്തത്തില്‍ എങ്ങും ഒരു ലഹരി മയമാണ് . ലഹരിക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ കന്നട നടി നിവേദിതയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെടുകയാണ് നടി. കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണെന്നും ഇത് നിയമ വിധേയമാക്കുന്നതിന് മുമ്പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ടെന്നും താരം പറയുന്നു. മാത്രമല്ല നടിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ്. നടിക്കെതിരെ ട്രോളുകളും കേസെടുക്കണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകള്‍. niveditha-trolled-online-for-comparing-cannabis-to-tulasi-leaves
Read More » -
NEWS
പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ വാരിയൻകുന്നനെ ഉൾപ്പെടുത്തിയത് ഭാരതീയ വിചാര കേന്ദ്രം-വെളിപ്പെടുത്തൽ
കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ ആലി മുസ്‍ലിയാരെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഉൾപ്പെടുത്തിയത് സംഘപരിവാർ ബൗദ്ധിക സംഘടന ഭാരതീയ വിചാര കേന്ദ്രം .നിഘണ്ടു എഡിറ്റ് ചെയ്തത് ഭാരതീയ വിചാരകേന്ദ്രമാണ് .കേന്ദ്രം ഉപഡയറക്ടറും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് അംഗവുമായ ഡോക്ടര്‍ സിഐ ഐസക് ആണ് ഭാഗം പരിശോധിച്ച് അംഗീകാരം നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിഘണ്ടു പുറത്തിറക്കിയത് .എന്നാൽ ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് നിഘണ്ടുവിലെ അഞ്ചാം വാല്യം നീക്കിയിരുന്നു. ജനം ടിവി മുന്‍ പ്രോഗ്രാം മേധാവി മനോജ് മനയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വെളിപ്പെടുത്തൽ .സ്‌ക്രിപ്റ്റ് പരിശോധിച്ചതും മാറ്റങ്ങള്‍ നിര്‍ദേശിച്ചതും സി ഐ ഐസക്കാണെന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നുണ്ടെന്ന് മനോജ് മനയില്‍ ചൂണ്ടിക്കാണിക്കുന്നു. മനോജ് മനയിലിന്റെ ഫേസ്ബുക് പോസ്റ്റ് – വാരിയൻകുന്നൻ: സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഭാരതീയവിചാരകേന്ദ്രം! ———- സംഘപരിവാറിലെ ന്യായീകരണത്തൊഴിലാളികള്‍ ഇനി നന്നായി വിയര്‍ക്കേണ്ടിവരും. 2018-ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതും, പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മാര്‍ച്ച് 7-ന്…
Read More » -
NEWS
കോവിഡ് രോഗിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
പത്തനംതിട്ട: ഈ കോവിഡ് സാഹചര്യത്തില്‍ പോലും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. അതിന് ഉദാഹരണമാണ് ഇന്ന് പുലര്‍ച്ചെ സംഭവിച്ചത്. കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവതികളുമായാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഒരു യുവതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കണമെന്ന് ഡ്രൈവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ഒരു യുവതിയെ ഇറക്കി. തുടര്‍ന്ന് ഇരുപതുകാരിയായ പെണ്‍കുട്ടിയുമായി യാത്ര തിരിച്ച ഡ്രൈവര്‍ യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read More » -
NEWS
ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം യുഡിഎഫ് അവസാനിപ്പിച്ചു , എൽഡിഎഫ് ഉറപ്പിച്ച് ജോസ് ,രാജ്യസഭാ അംഗത്വം രാജിവെക്കും
എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജി വക്കും .ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള യു ഡി എഫ് ശ്രമം അവസാനിച്ചതോടെയാണ് നിർണായക നീക്കം.യുഡിഎഫ് പിന്തുണയോടെയാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചത് . കേരള കോൺഗ്രസിന്റെ പരമ്പരാഗത സീറ്റ് ആയ പാല തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം .ഇത് സംബന്ധിച്ച് എൽഡിഎഫുമായി ചർച്ച നടക്കും .എൽഡിഎഫിൽ എൻ സി പിയുടെ കൈവശം ആണ് ഇപ്പോൾ പാലാ സീറ്റ് .മാണി വിഭാഗം സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇവിടെ വിജയിച്ചിരുന്നു . പാലാ സീറ്റിനു പകരം ജോസ് കെ മാണി രാജിവെക്കുന്ന രാജ്യസഭാ സീറ്റ് എൽഡിഎഫ് എൻ സി പിയ്ക്ക് നൽകും .ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് സിപിഐയും സമ്മതം മൂളിയിട്ടുമുണ്ട് .ഇടതു മുന്നണി യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും . അതേസമയം ,കേരള കോൺഗ്രസിന്റെ നിർണായക…
Read More » -
TRENDING
മമ്മൂട്ടിയുടെ ജന്മദിനത്തിന് പിറന്നാൾ സമ്മാനം ഒരുക്കി ഔസേപ്പച്ചൻ എം ഡി ആർ പ്രമോദ് പപ്പൻ ടീം
മമ്മൂട്ടിയുടെ പിറന്നാളിന് ഒരു അപൂർവ്വ സമ്മാനം ഒരുങ്ങുന്നു.മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ മുൻനിർത്തി ഒരു ഗാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡയറക്ടേഴ്സ് ആയ പ്രമോദ് പപ്പൻ. ഔസേപ്പച്ചൻ സംഗീതം നൽകിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ് സെപ്റ്റംബർ ഏഴിനു 12 15ന് നിർമ്മാതാവായ ബാദുഷയുടെ വെബ് പേജിലൂടെ ഈ ഗാനം ആരാധകരുടെ മുന്നിൽ എത്തും. മമ്മൂട്ടി ഫാൻസുകൾക്കും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവർക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പൻ പറഞ്ഞു [
Read More » -
TRENDING
നായികാ പ്രാധാന്യമുള്ള ഐശ്വര്യ ലക്ഷ്മിയുടെ “അര്‍ച്ചന 31 നോട്ട് ഔട്ട് “
നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയായ ” അര്‍ച്ചന 31 Not Out”-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐശ്വര്യ ലക്ഷ്മി തന്റെ പിറന്നാൾ ദിനത്തില്‍ തന്റെ ഫേയ്സ് ബുക്കിലൂടെ ഇന്ന് റിലീസ് ചെയ്തു. ” ദേവിക +2 Biology “, “അവിട്ടം ” എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാര്‍ “അർച്ചന 31 Not Out” സംവിധാനം ചെയ്യുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിന്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്,എഡിറ്റിംഗ്-മുഹ്സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ്…
Read More »