വീണ്ടും സംസ്ഥാന ലീഗ് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി എത്തുന്നു .കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകിക്കൊണ്ടാണ് ലീഗ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഇ ടി മുഹമ്മദ് ബഷീറിനെ ദേശീയ തലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയും ഏൽപ്പിച്ചു .

ലീഗ് നേതൃ യോഗത്തിനു ശേഷം ഹൈദരലി ശിഹാബ് തങ്ങൾ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് .കുഞ്ഞാലിക്കുട്ടിയുടെ മേൽനോട്ടത്തിൽ ലീഗിന് മിന്നും വിജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു .സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചത് .

വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമെന്നു കണ്ടു തന്നെയാണ് പാർട്ടി കുഞ്ഞാലിക്കുട്ടിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .പാർട്ടിയെയും മുന്നണിയെയും അധികാരത്തിൽ എത്തിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമെന്ന് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *