NEWS

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തു; പ്രതി മാപ്പ് പറയുന്ന വീഡിയോ, നിര്‍ണായക തെളിവ്‌

പത്തനംതിട്ട: കോവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’-കെജി സൈമണ്‍ പ്രതികരിച്ചു.

ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിക്കുകയായിരുന്നു.

കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. രാത്രികാലത്ത് കോവിഡ് രോഗികളായ സ്ത്രീകളെ കൊണ്ടുപോവുന്ന രീതി ഇനി ഉണ്ടാവരുത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ ജോലിയില്‍ നിയോഗിച്ച ഏജന്‍സിക്കെതിരെ കേസെടുക്കണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

രണ്ട് യുവതികളുമായാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഒരു യുവതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കണമെന്ന് ഡ്രൈവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ഒരു യുവതിയെ ഇറക്കി. തുടര്‍ന്ന് ഇരുപതുകാരിയായ പെണ്‍കുട്ടിയുമായി യാത്ര തിരിച്ച ഡ്രൈവര്‍ യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്.

Back to top button
error: