രാജ്യത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. രോഗമുക്തി നിരക്ക് കൂടുന്നത് പോലെ തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 90,633 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 41,13,812 ആയി.

ഒറ്റ ദിവസത്തിനിടെ 1,065 പേരാണ് മരണപ്പെട്ടത്. ആകെ മരണം 70,626. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,62,320 പേര്‍ ചികിത്സയിലാണ്. ഇതുവരെ 31,80,866 പേരാണ് രോഗമുക്തി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *