സ്ത്രീകളെ അശ്ലീലം പറയുന്ന വിഡിയോകൾ അടങ്ങിയ വിജയ് പി നായരുടെ ചാനൽ പൂട്ടി .പോലീസ് ഇടപെട്ടാണ് ചാനൽ പൂട്ടിയത് .ചാനൽ ഇപ്പോൾ സെർച്ചിൽ വരുന്നില്ല .
ഭാഗ്യ ലക്ഷ്മി ,ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവർ കരി ഓയിൽ പ്രയോഗം നടത്തിയതോടെയാണ് വിജയ് പി നായരുടെ യൂട്യൂബ് ചാനലിലെ അശ്ലീലത പൊതുജനം അറിഞ്ഞത് .ഇവർക്കെതിരെ കേസും എടുത്തിരുന്നു .
ഇവർ നൽകിയ പരാതിയിൽ വിജയ് പി നായർക്കെതിരെയും കേസ് എടുത്തിരുന്നു .എന്നാൽ ഐ ടി ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നില്ല .ഇന്നലെ ഐടി ആക്റ്റ് പ്രകാരം കുറ്റം ചുമത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .
എന്നാൽ മറ്റൊരു പ്രതിസന്ധി രൂപപ്പെട്ടു വരുന്നുണ്ട് .സംഭവം ജനശ്രദ്ധയിൽ വന്നപ്പോൾ വിജയ് പി നായരുടെ ചാനൽ ധാരാളം പേർ തിരയുകയും വിഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തിരുന്നു .വിജയ് പി നായരുടെ ചാനൽ പൂട്ടിയതോടെ വ്യാജന്മാർ അതെ പേരിലോ സമാന പേരിലോ യൂട്യൂബ് ചാനലുകൾ തുടങ്ങിയിട്ടുണ്ട് .വിജയ് പി നായരുടെ തന്നെ വിഡിയോകൾ ആണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളതും .