ആത്മഹത്യയോ കൊലപാതകമോ ?സുശാന്തിന്റെ ശാരീരികാവശിഷ്ടങ്ങൾ പരിശോധിച്ച എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐക്ക് ലഭിച്ചു
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ ?ഇതിന്റെ ചുരുളഴിക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്ന ശാരീരികാവശിഷ്ടങ്ങൾ പരിശോധിച്ച എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐക്ക് ലഭിച്ചു .
20 ശതമാനം സാമ്പിളുകൾ ആയിരുന്നു ലഭ്യമായിരുന്നത് .ഇതിന്റെ പരിശോധനാഫലം പോസ്റ്റ്മോർട്ടം ,ഫോറൻസിക് റിപ്പോർട്ടുകളോട് ചേർത്ത് വച്ചാണ് എ ഐ എം എസിന്റെ റിപ്പോർട്ട്.ഇന്നലെ വൈകുന്നേരത്തോടെ ആണ് എ ഐ എം എസിന്റെ റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറിയത് .
ഈ റിപ്പോർട്ട് സിബിഐ പഠിച്ചുകൊണ്ടിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആത്മഹത്യയോ കൊലപാതകമോ എന്ന നിഗമനത്തിലേക്ക് സിബിഐ എത്തുക .സമഗ്രമാണ് എ ഐ എം എസിന്റെ റിപ്പോർട്ട് എന്നാണ് വിവരം.സിബിഐയ്ക്ക് ലഭിച്ച തെളിവുവുകളുടെ കൂടെ അടിസ്ഥാനത്തിലാകും അന്തിമ നിഗമനത്തിലെത്തുക .
“ചില നിയമതലങ്ങളും യുക്തിസഹമായ നിർധാരണവും ആവശ്യമാണ് .”എ ഐ എം എസിന്റെ ടീമിനെ നയിക്കുന്ന ഡോ .സുധീർ ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു .എന്നാൽ താരത്തെ ശ്വാസം മുട്ടിച്ച് കൊന്നതാണ് എന്ന സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗിന്റെ ആരോപണത്തെ ശരിവെയ്ക്കാൻ ഡോ സുധീർ ഗുപ്ത തയ്യാറായില്ല .