തെലുഗ് സീരിയന്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്: തെലുഗ് സീരിയന്‍ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *