ആരാണ് ലക്ഷ്മി പ്രമോദ്?

ണ്ണീര്‍ കഥാപാത്രങ്ങളെക്കാളും സീരിയല്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയം നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്യുന്ന വില്ലനെയോ വില്ലത്തിയെയോ ആണ്. അത്തരത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്.

‘പരസ്പര’ത്തിലെ സ്മൃതി ഉൾപ്പടെ എല്ലാ സീരിയലുകളിലും നെഗറ്റീവ് റോളുകളാണ് ലക്ഷ്മി അഭിനയിച്ചിട്ടുളളത്.
ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ലക്ഷ്മി, റിജു നായർ സംവിധാനം ചെയ്ത ‘സ്നേഹമുള്ള ഒരാൾ കൂടെയുള്ളപ്പോൾ’ എന്ന സിനിമയിൽ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചു. തുടർന്നാണ് പരസ്പരം, ഭാഗ്യജാതകം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടി. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീ കേരളയിലെ ‘പൂക്കാലം വരവായി’ ഏഷ്യാനെറ്റിലെ ‘പൗർണമിത്തിങ്കൾ’ എന്നീ പരമ്പരകളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരുടെ നിരയിലെത്തി ലക്ഷ്മി പ്രമോദ്.

പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടേത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് അസര്‍ മുഹമ്മദ് എന്ന യുവാവുമായി ലക്ഷ്മിയുടെ വിവാഹം. ദുവ എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്. കൊല്ലം സ്വദേശിയായ ലക്ഷ്മി പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മുകേഷ് കഥകളി’ലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്.പഠനകാലഘട്ടത്തില്‍ തന്നെ നർത്തകിയായും അവതാരകയായും സജീവമായിരുന്ന ലക്ഷ്മി, സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. മാത്രമല്ല
സീരിയലില്‍ എത്തുന്നതിന് മുമ്പ് പരസ്യ ചിത്രങ്ങള്‍ക്ക് ലക്ഷ്മി ശബ്ദം നല്‍കിയിരുന്നു.

തുടര്‍ന്ന് പരസ്പരം സീരിയലിലെ അസോസിയേറ്റ് മുഖേനയാണ് താരം സ്മൃതി എന്ന കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞ് ഒഡീഷനില്‍ പങ്കെടുത്ത് സെലക്ടായത്. അതിന് ശേഷം ലക്ഷ്മി 7 സീരിയലുകളില്‍ അഭിനയിച്ചെങ്കിലും പരസ്പരത്തിലെ സമൃതിയാണ് പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നിന്നത്. താരം ഗര്‍ഭിണിയായിരുന്ന സമയത്താണ് പരസ്പരം, സാഗരം സാക്ഷി എന്നീ രണ്ട് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരുന്നത്. പിന്നീട് 7-ാം മാസം സീരിയലുകളില്‍ നിന്ന് താരം ഇടവേളയെടുത്തു. പിന്നീട് കുഞ്ഞ് വളര്‍ന്ന ശേഷം മഴവില്‍ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയലിലെ അഭിരാമി എന്ന ശക്തമായ കഥാപാത്രത്തിലൂടെ ലക്ഷ്മി വീണ്ടും തിരിച്ച് വന്നു. കരാര്‍ ഒപ്പിട്ടതില്‍ നിന്നും ഷൂട്ടിംഗ് സമയങ്ങള്‍ കുറഞ്ഞത് കാരണം ലക്ഷ്മി ഭാഗ്യജാതകത്തില്‍ നിന്ന് പിന്മാറി. പിന്നീട് പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലെ ആനി എന്ന കഥാപാത്രമാവുകയായിരുന്നു. ഇപ്പോള്‍ സീ കേരളയിലെ പൂക്കാലം വരവായ് എന്ന സീരിയലിലും അവന്തിക എന്ന വില്ലത്തി കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.

മികച്ച പ്രേക്ഷക പ്രീതിയാണ് ലക്ഷ്മിയുടെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. താരത്തിന്റെ വിവാഹവും പ്രേക്ഷകശ്രദ്ധ ഏറെ നേടിയിരുന്നു. സ്‌കൂള്‍കാല സുഹൃത്തിനെയാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ലക്ഷ്മി സ്വന്തമാക്കിയത്. സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളി ആയിരുന്നു അസര്‍. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രണയിച്ചത് എന്നാണ് താരം തുറന്നുപറഞ്ഞത്.

മിനി സ്‌ക്രീനിൽ മിന്നിത്തിളങ്ങുമ്പോഴാണ് റംസി കേസിൽ ലക്ഷ്മി അന്വേഷണ പരിധിയിൽ വരുന്നത്. ലക്ഷ്മിയെ ചോദ്യം ചെയ്ത പോലീസ് മൊബൈൽ ഫോണും പിടിച്ചെടുത്തു. തനിക്കിതിലൊന്നും പങ്കില്ല എന്നാണ് ലക്ഷ്മി NewsThenനോട്‌ പറഞ്ഞത്‌. റംസി കേസിൽ നിന്നു അഗ്നിശുദ്ധി വരുത്തി ലക്ഷ്മി തിരിച്ചു വരുമോ? കാത്തിരുന്നു കാണാം

Leave a Reply

Your email address will not be published. Required fields are marked *