ഇ ഡി കോടതിയിൽ പറഞ്ഞ ഉന്നതൻ ബിനീഷ് കോടിയേരിയോ ?രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നു

ലഹരി മരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലും ബന്ധം .സ്വപ്ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തൽ .

ബെംഗളൂരു ലഹരി മരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്തു കേസിലെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായതായി ഇ ഡി റിപ്പോർട്ടിൽ പറയുന്നു .കേസിലെ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബെംഗളൂരു എൻ സി ബി ആവശ്യപ്പെട്ടിട്ടുണ്ട് .കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുന്നുണ്ട് .സ്വർണ്ണക്കടത്ത് കേസിലെ ഇരുപതോളം പേരെ ചോദ്യം ചെയ്യാൻ ഉണ്ടെന്നും ഇ ഡി പറയുന്നു .

കേസിലെ ഉന്നതൻ ആരാണെന്നു ഇ ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല .എന്നാൽ ബിനീഷ് കോടിയേരിയെ ഇപ്പോൾ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് .

കഴിഞ്ഞ ദിവസമാണ് ഇ ഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനീഷിന് നോട്ടീസ് നൽകിയത് .ആറ് ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചിരുന്നെങ്കിലും ഇ ഡി അത് അനുവദിച്ചില്ല.ഇന്ന് തന്നെ ഹാജരാകാൻ ഇ ഡി നിർദേശിക്കുകയായിരുന്നു. സ്വർണക്കടത്തിന് പിന്നിലെ ഹവാല -ബിനാമി ബന്ധം സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ.

ബിനീഷുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങൾ ഇ ഡി ചോദിച്ചറിയും. 2015 ന് ശേഷം രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഉദ്ദേശ്യം ചോദിച്ചറിയും. ഈ കമ്പനികൾ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. മാത്രമല്ല ഇവയുടെ ലൈസൻസുകൾ ക്യാൻസൽ ആയിരിക്കുകയാണ്.

മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ് ബിനീഷിന്റെ പേര് പറഞ്ഞിരുന്നു .ബിസിനസ് തുടങ്ങാൻ ബിനീഷ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ .

Leave a Reply

Your email address will not be published. Required fields are marked *