NEWS

കുമ്പള മുരളി വധം; ഒന്നാം പ്രതി കുറ്റക്കാരന്‍

കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശരത് രാജ് കുറ്റക്കാരനെന്ന് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി. വെളളിയാഴ്ച്ചയാണ് ശരത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വൈകിട്ട് പ്രഖ്യാപിക്കും.

കേസില്‍ മൊത്തം എട്ടുപ്രതികളാണുള്ളത്. ശരത് രാജിനെയും ദിനേശിനെയും കൂടാതെ വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്.

2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ച് മണിയോടെ സീതാംഗോളി അപ്‌സര മില്ലിനടുത്താണ് സംഭവം. മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മുരളിയെ മാരകായുധങ്ങളുമായി അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: