വിജയ് പി നായർ പട്ടാളക്കാരെയും ആക്ഷേപിച്ചു ,പരാതിയുമായി റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന

സ്ത്രീകളെ മാത്രമല്ല വിജയ് പി നായർ ആക്ഷേപിച്ചത് .രാജ്യാതിർത്തി സംരക്ഷിക്കുന്ന പട്ടാളക്കാരെയും വിജയ് പി നായർ തന്റെ വീഡിയോകളിലൂടെ ആക്ഷേപിച്ചു .അശ്ലീലം നിറഞ്ഞതും അയഥാർത്ഥവുമായ ആരോപണങ്ങളാണ് പട്ടാളക്കാർക്ക് മേൽ വിജയ് പി നായർ ചൊരിഞ്ഞത് .

പട്ടാളക്കാരുടേത് ഒറ്റപ്പെട്ട ജീവിതമാകയാൽ എന്ന് പറഞ്ഞു തുടങ്ങുന്ന വിജയ് പി നായർ മനോരോഗ വിദഗ്ധൻ എന്ന വേഷം കെട്ടിയാണ് പട്ടാളക്കാരുടെ മനോനിലയെ കുറിച്ച് പറയുന്നത് .പട്ടാളക്കാരെ വളരെ മോശമായി ചിത്രീകരിക്കുന്ന വിഡിയോയിൽ തന്റേതായ ചില കണ്ടുപിടുത്തങ്ങളും വിജയ് പി നായർ നിരത്തുന്നുണ്ട് .ഈ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട് .

ഈ പശ്ചാത്തലത്തിൽ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന രംഗത്ത് വന്നത് .അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് .

സംഘടനയുടെ പരാതി ഇങ്ങനെ –

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനികരുടെ സംഘടനയാണ് അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ .ഈയിടെ സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ വിജയ് പി നായർക്കെതിരെ കേരള പോലീസ് കേസ് എടുത്തിരുന്നു .എന്നാൽ ഇയാൾ ഈ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരെല്ലാം സ്ത്രീലമ്പടന്മാരും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും പരാമർശം നടത്തുന്ന യൂട്യൂബ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ് .പട്ടാളക്കാരെ ചീത്തവിളിക്കുന്നത് റേറ്റിംഗ് കൂട്ടാത്തത് കൊണ്ട് ഒരു മാധ്യമങ്ങളും ഇത് വാർത്തയാക്കിയതായും കണ്ടില്ല .ആയതിനാൽ ഈ രാജ്യത്തെ സ്വന്തം ജീവൻ പണയം വച്ച് കാത്ത് സൂക്ഷിക്കുന്ന പട്ടാളക്കാരുടെ ആത്മാഭിമാനത്തിനു വില പറഞ്ഞ വിജയ് പി നായർക്കെതിരെ കേസ് ചാർജ് ചെയ്യണമെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും താഴ്മയായി അങ്ങയോട് അപേക്ഷിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *