Month: September 2020
-
NEWS
ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Read More » -
NEWS
നീതു ജോൺസൺ ആരാണ്? അനിൽ അക്കരയുടെ സൃഷ്ടിയെന്ന് സിപിഐഎം സൈബർ പോരാളികൾ , അല്ലെന്ന് അനിൽ അക്കര
നീതു ജോൺസൺ ആരാണ്? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം ഇതാണ്. ഇന്ന് രാവിലെ 9 മണി മുതൽ 11 വരെ അനിൽ അക്കര നീതുവിനെ റോഡരികിൽ കാത്തിരുന്നു എന്നും നീതു വന്നില്ല എന്നതും മലയാള മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. പക്ഷെ കഥയിൽ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ്. നീതു ജോൺസൺ അനിൽ അക്കരയുടെ സൃഷ്ടി ആണെന്നാണ് ഇപ്പോൾ സൈബർ സ്പേസിൽ പ്രചരിക്കുന്നത്. അനിൽ അക്കരയുമായി ബന്ധമുള്ള ഒരാളുടെ പേരും പ്രചരിക്കുന്നുണ്ട്. എന്തായാലും രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ആരും എത്താതായതോടെ കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.ഫ്ളാറ്റ് പദ്ധതി തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനിയുടെ പേരില്‍ കത്ത് പ്രചരിക്കുന്നുവെന്നും, അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പെണ്‍കുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനില്‍ അക്കരയുടെ നിലപാട്.
Read More » -
LIFE
സൈബർ കേസുകളിൽ സ്ത്രീകൾക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോ? സൈബർ വിദഗ്ധൻ ജിൻസ് ടി തോമസുമായി അഭിമുഖം-video
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ നിയമങ്ങളിൽ മാറ്റം വരേണ്ടതുണ്ടോ ?എങ്ങിനെ ഒരു സൈബർ കുറ്റകൃത്യത്തിൽ കേസെടുക്കാം ?വിജയ് പി നായർ കേസിൽ എന്തൊക്കെ നടപടികൾ ആയിരുന്നു ശേഖരിക്കേണ്ടിയിരുന്നത് ?സൈബർ വിദഗ്ധൻ ജിൻസ് ടി തോമസ് വ്യക്തമാക്കുന്നു . അഭിമുഖം –
Read More » -
NEWS
സിബിഐയെ തടയാൻ നിയമം ഉള്ളത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ,ഓർഡിനൻസിന് നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി
ലൈഫ് മിഷൻ വിവാദത്തിലെ സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും എന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ .ഓർഡിനൻസ് നീക്കത്തെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല .സിബിഐ അവരുടെ പണി എടുക്കട്ടേ എന്നും മുഖ്യമന്ത്രി . കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ നിയമ നിർമ്മാണം നടന്നിട്ടുള്ളത് .എന്നാൽ സംസ്ഥാന സർക്കാർ വേറെ ചില നിയമ നിർമാണങ്ങൾ ആലോചിക്കുന്നുണ്ട് .അത് സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് .ഇതിനെ കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു .സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ട് വരാൻ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു .
Read More » -
LIFE
ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ്…
Read More » -
NEWS
പ്രേക്ഷകരോട് വിജയലക്ഷ്മി മനസ്സ് തുറക്കുന്നു
സംഗീതത്തിന്റെ പൂമരമായി മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് വൈക്കം വിജയലക്ഷ്മി. ദുരിത വഴികളിലൂടെ നടന്നു കയറിയ അതിജീവനത്തിന്റെ കഥയാണ് വിജയലക്ഷ്മിയുടെ ജീവിതം. അന്ധത തന്റെ പരിമിതിയല്ല കരുത്താണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പെണ്‍കുട്ടി. മലയാളിയുടെ പ്രാണഗീതമായ യേശുദാസിന് 5-ാം വകുപ്പില്‍ ഗുരുദക്ഷിണ നല്‍കി സംഗീത ലോകത്തേക്ക് പ്രവേശിച്ച വിജയലക്ഷ്മി തന്റെ സ്വരമാധുരി കൊണ്ടും ആലാപന വൈവിദ്ധ്യം കൊണ്ടും സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അമ്മയുടെ കൈപിടിച്ച് അരങ്ങിലെത്തി അച്ഛന്റെ ഗായത്രീവീണയിലൂടെ ശ്രുതിമീട്ടി പാടുന്ന വിജയലക്ഷ്മി സംഗീതാസ്വാദകരുടെ മനംകവര്‍ന്നത് പെട്ടെന്നാണ്. അച്ഛനമ്മമാര്‍ വിജി എന്ന വാത്സല്യത്തോടെ വിളിക്കുന്ന വൈക്കം വിജയലക്ഷ്മി തന്റെ സംഗീത ജീവിതത്തെക്കുറിച്ച് ന്യൂസ്‌ദെന്‍നോടു സംസാരിക്കുന്നു.
Read More » -
LIFE
ഗതികേടിൽ നിന്നുമുയർന്ന പ്രതികരണമെന്ന് ദിയ സന ,തലയുയർത്തി ഞങ്ങൾക്കും ജീവിക്കണം
അവഹേളനങ്ങളും, ആക്രമണങ്ങളും അറിഞ്ഞും, അനുഭവിച്ചും ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതികേടിൽ നിന്നുമുയർന്നു വന്ന പ്രതികരണമായിരുന്നു അതെന്ന് വിജയ് പി നായർക്കെതിരെ കരി ഓയിൽ പ്രയോഗം നടത്തിയ മൂന്ന് പേരിൽ ഒരാളായ ദിയ സന . നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല ഒരിക്കലും താനെന്നും ദിയ സന ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു . ദിയ സേനയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ – സുഹൃത്തുക്കളേ, ആദ്യമേ തന്നെ പറയട്ടെ, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല ഒരിക്കലും ഞാൻ. കഴിഞ്ഞ ദിവസമുണ്ടായ പ്രതികരണത്തെ ധൈര്യപ്രകടനമോ, പാഠം പഠിപ്പിക്കലോ ആയല്ല, മറിച്ച് ഗതികേടിൽ നിന്നുമുണ്ടായ പ്രതികരണം എന്ന നിലയ്ക്കാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. നിരന്തരമായ അവഹേളനങ്ങളും, ആക്രമണങ്ങളും അറിഞ്ഞും, അനുഭവിച്ചും ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതികേടിൽ നിന്നുമുയർന്നു വന്ന പ്രതികരണമായിരുന്നു അത്! ഞങ്ങൾക്കും ജീവിക്കണം, ഈ സമൂഹത്തിൽ, സൈബർ ഇടങ്ങളിൽ, അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചും , അവഹേളിക്കപ്പെടാതെയും, തുല്യതയർഹിക്കുന്ന മനുഷ്യരായിത്തന്നെ ഞങ്ങൾക്ക് ജീവിക്കണം. അശ്ലീല പ്രചാരണങ്ങളിലൂടെയും, തെറിവിളികളിലൂടെയും നിരന്തരം അപമാനിക്കപ്പെടുന്നതിനെ…
Read More » -
NEWS
2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്പ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. പ്രീ-പ്രൈമറി കുട്ടികൾക്ക് 2 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. 7 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി…
Read More » -
NEWS
കേരളത്തില്‍ സി.ബി.ഐയെ വിലക്കാനുള്ള ഓര്‍ഡിനന്‍സ് അണിയറയില്‍, സര്‍ക്കാര്‍ അഴിമതിക്കാരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ സി.ബി.ഐയെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അഴിമതിയും കൊള്ളയും മൂടിവയ്ക്കാനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഇപ്പോള്‍ ഒപ്പിടാനായി ലാ സെക്രട്ടറിയുടെ മുന്നുലെത്തിയിരിക്കുകയാണ്. ഈ ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ അതില്‍ ഒപ്പിടരുതെന്ന് സംസ്ഥാന ഗവര്‍ണറോട് താന്‍ രേഖാമൂലം ആവശ്യപ്പെടും. അത് ഫലിച്ചില്ലെങ്കില്‍ കോടതിയില്‍ നിയമപരമായും പുറത്ത് രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സി.ബി.ഐയെ തടയുന്നത്? അഴിമതിക്കാരെയും കൊള്ളക്കരെയും രക്ഷിക്കാനുള്ള ഈ ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണ്. . സാധാരണ ഹൈക്കോടതിയുടേയോ സുപ്രീംകോടതിയുടേയോ ഉത്തരവുകളുടെ അടിസ്ഥാനത്തിലോ ഡല്‍ഹി എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് 6, 6 എ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് സി.ബി.ഐ കേസുകള്‍ ഏറ്റെടുക്കാറ്. എന്നാല്‍ ഇവിടെ എഫ്.സി.ആര്‍.എ ലംഘനത്തിന് എഫ്.സി.ആര്‍.എ 43 അനുസരിച്ച് നേരിട്ടാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. അതിന് സി.ബി.ഐയ്ക്ക അധികാരമുണ്ട്. അത് കേന്ദ്ര…
Read More » -
NEWS
രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചു: മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആർ. അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. അനിൽ കുമാറിന്റെ ഭാര്യ എസ് അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ഓഗസ്റ്റ് 22 നാണ് അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഓർത്തോ ഐ. സി. യുവിൽ പ്രവേശിപ്പിച്ചത്. ഐ. സി. യുവിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വീണ്ടും ഐ. സി യുവിൽ പ്രവേശിപ്പിച്ചു. അനിൽകുമാർ ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞതായി പരാതിയിൽ പറയുന്നു. മകന്റെ കൈയിൽ നിന്നും അച്ഛൻ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടർ എഴുതി വാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയിൽ നെഗറ്റീവായ അനിൽ കുമാർ സെപ്റ്റംബർ…
Read More »