ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്നു: ഉമ്മന്‍ചാണ്ടി
ജനാധിപത്യ അവകാശങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചവിട്ടി മെതിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിഉമ്മന്‍ചാണ്ടി.
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷങ്ങളില്‍ ഒരു കൂടിയാലോചനയും നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്‌കരിക്കുന്നു. ഭരണഘടനയ്‌ക്കും ഫെഡറല്‍ സംവിധാനങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരും സ്വീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുകയെന്ന ഉത്തരവാദിത്തമാണ് പുതിയ ഭാരവാഹികള്‍ക്കുള്ളത്.പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.ഇവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സമാജികനെന്ന നിലയില്‍ കഴിഞ്ഞ അമ്പതുവര്‍ഷമായി തനിക്ക് കിട്ടിയ ആദരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള ആംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സാമജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി ആദരിച്ചു.പുതിതായി ചുമത ഏറ്റെടുത്ത ഭാരവാഹികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍,മണ്‍വിള രാധാകൃഷ്‌ണന്‍,ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍,പാലോട് രവി,മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.