ആരാണ് വിജയ് പി നായർ ?അടിമുടി ദുരൂഹത ,ശാന്തിവിള ദിനേശുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു

യൂട്യൂബിലൂടെ സ്ത്രീകളെ കുറിച്ച് അശ്ലീലം പറഞ്ഞ വിജയ് പി നായർ അടിമുടി ദുരൂഹത നിറഞ്ഞ വ്യക്തിത്വം .ആറ് വർഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി നായരുടെ കുടുംബം താമസിക്കുന്നത് .എന്നാൽ നാട്ടുകാർക്കോ ജനപ്രതിനിധികൾക്കോ ഇവരെ പറ്റി കാര്യമായി ഒന്നും അറിയില്ല .

വാടക വീട്ടിൽ അമ്മയും സഹോദരനും ആണുള്ളത് .സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിലിനടുത്താണ് വിജയ് പി നായർ വാടകയ്ക്ക് താമസിക്കുന്നത് .ഇടയ്ക്കിടെ ഇയാൾ അമ്മയെ കാണാൻ പോകാറുണ്ട് .എന്നാൽ നാട്ടുകാരുമായി ബന്ധം പുലർത്താറില്ല .

സഹോദരൻ അവിവാഹിതൻ ആണ് . ജോലിക്കൊന്നും പോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത് .സ്പെഷ്യൽ ബ്രാഞ്ച് തന്നെ ഇവരുടെ വീട് കണ്ടെത്താൻ ബുദ്ധിമുട്ടി .ഒടുവിൽ പോസ്റ്റ്‌മാന്റെ സഹായം തേടേണ്ടി വന്നു .സഹോദരി നഗരത്തിൽ എവിടെയോ താമസിക്കുന്നുണ്ട് എന്നാണ് ‘അമ്മ പൊലീസിന് നൽകിയ വിവരം .

കണ്ണട കടകൾക്ക് ലെൻസ് വില്പന ആണ് തന്റെ ജോലി എന്നാണ് വിജയ് പി നായർ അമ്മയോട് പറഞ്ഞിരിക്കുന്നത് .അവിവാഹിതൻ ആയ വിജയ് പി നായർ സിനിമയിൽ സംവിധാനം പഠിക്കാൻ പോയെന്നാണ്‌ ആദ്യം പോലീസിനോട് പറഞ്ഞത് .പിന്നീട് അധ്യാപകനും യൂട്യൂബറും ആയെന്നും വിശദീകരിക്കുന്നു .ചില സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ഇയാളുടെ അവകാശ വാദം .
അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദം നേടി എന്നാണ് ഇയാൾ പറയുന്നത് .പി എച്ച് ഡി ലഭിച്ചെന്നു പറയുന്നത് വ്യാജമാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട് .ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റ് ആണെന്നാണ് ഇയാൾ പറയുന്നത് .എന്നാൽ ഇയാൾ പറയുന്ന തമിഴ്നാട് സർവകലാശാലയ്ക്ക് യു ജി സി അംഗീകാരം ഇല്ലെന്നാണ് കേൾക്കുന്നത് .

ഇയാൾക്ക് സിനിമ സംവിധായകൻ ശാന്തിവിള ദിനേശുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്.ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ ഭാഗ്യലക്ഷ്മിയെ കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു .ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടർന്ന് യൂട്യൂബ് തന്നെ ശാന്തിവിള ദിനേശന് നോട്ടീസ് നൽകിയിരുന്നു .പിന്നാലെ ശാന്തിവിള ദിനേശ് വീഡിയോ ഡിലീറ്റ് ചെയ്തു .ശാന്തിവിള ദിനേശനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *