Month: September 2020

  • NEWS

    ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻമോഡൽ

    അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻ മോഡൽ .1997 ൽ ന്യൂയോർക്കിൽ യു എസ് ഓപ്പൺ ടൂർണ്ണമെന്റിനിടെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി .മുൻ മോഡൽ ആമി ഡോറിസ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . സെപ്റ്റംബര് 5 നു ന്യൂയോർക്കിൽ ടൂർണമെന്റ് നടക്കവേ വി ഐ പി ലോഞ്ചിലെ ശൗചാലയത്തിനു മുന്നിൽ വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് മോഡലിന്റെ പരാതി .അന്ന് ആമിക്ക് 24 ഉം ട്രംപിന് 51 ഉം വയസായിരുന്നു . അഭിഭാഷകൻ മുഖേന ആരോപണം നിഷേധിച്ച് ട്രംപ് രംഗത്ത് വന്നു .എന്നാൽ ട്രംപിനൊപ്പമുള്ള ചിത്രങ്ങളും യു എസ് ഓപ്പൺ ടിക്കറ്റും ആമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .രണ്ടാമത്തെ ഭാര്യ മർല മാപ്ൾസിനെ ട്രംപ് വിവാഹംചെയ്ത സമയമായിരുന്നു അത് .

    Read More »
  • LIFE

    പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നത് :കോടിയേരി

    സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാൻ പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണ് .പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം . “അവഹേളനം ഖുറാനോടോ “എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് .ഇക്കാര്യത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ഒരേ നിലപാടാണ് സ്വീകരിക്കുന്നത് .യു ഡി എഫ് ,ബിജെപി സമരങ്ങൾ ഗതി കിട്ടാതെ ഒടുങ്ങും .പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് മതഗ്രന്ഥത്തെ അധിക്ഷേപിക്കാൻ പാടില്ല എന്ന നിലപാട് ഉള്ളത് കൊണ്ടാണ് .ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്മ്യൂണിസ്റ്റുകാർക്ക് ഒരേ നിലപാട് ആണ് -കോടിയേരി വ്യക്തമാക്കി. ജലീൽ വഖഫ് ചുമതല ഉള്ള മന്ത്രിയാണ് .യു എ ഇ കോൺസുലേറ്റിന്റെ റംസാൻ കാല ആചരണത്തിന് അനുകൂലമായി പ്രവർത്തിച്ചതിനു എവിടെ ക്രിമിനൽ കുറ്റം?ഒരു കുറ്റവും ചെയ്യാത്ത ജലീലിനെതിരെ ആരോപണവും പ്രതിഷധവുമായി പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവർത്തിയാണ് . യുഡിഎഫ് കൺവീനറും ബിജെപി…

    Read More »
  • LIFE

    ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമം ,സമയോചിതമായ ഇടപെടൽ

    ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കോവിഡ് രോഗിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് ശുചിമുറിയിൽ .കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് .സുരക്ഷാ ജീവനക്കാർ കതക് ചവിട്ടിപ്പൊളിച്ച് യുവതിയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു . ഏതാനും ദിവസങ്ങളിൽ ആയി യുവതി മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പറയുന്നു .ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം ജീവിതം അവസാനിപ്പിക്കുന്നുവെന്ന മട്ടിൽ യുവതി സംസാരിച്ചിരുന്നതായി റിപ്പോർട്ടുണ്ട് .ഇതോടെ നഴ്‌സുമാർ യുവതിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി . യുവതി തോർത്തുകളുമായി ശുചിമുറിയിൽ കയറി കുറ്റിയിട്ടു .സുരക്ഷാ ജീവനക്കാർ തുറക്കാൻ പറഞ്ഞിട്ടും മുറി തുറന്നില്ല .പിന്നീട് ചവിട്ടിപ്പൊളിക്കുക ആയിരുന്നു .യുവതിയെ വിദഗ്ധ ചികിത്സക്കായി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു . (ആത്മഹത്യ ഒന്നിനും പരിഹാരം അല്ല .ഹെൽപ്ലൈൻ നമ്പറുകൾ -1056 ,0471 2552056 )

    Read More »
  • TRENDING

    “എന്റെ വക അമ്പത് “കോൺഗ്രസിനെ ട്രോളി ഡിവൈഎഫ്ഐ

    പാലക്കാട് കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു .ഇതിനു പിന്നാലെ വി ടി ബൽറാം എംഎൽഎയ്ക്ക് പരിക്ക് പറ്റി എന്ന് വാർത്തകളും പുറത്ത് വന്നിരുന്നു .ഇതിനിടയിൽ ആണ് ട്വിസ്റ് ഉണ്ടായത് .ഒരു ചാനൽ കാണിച്ച ദൃശ്യങ്ങളിൽ ചുവന്ന ചായം നിറച്ച കുപ്പി കണ്ടതോടെ പോലീസ് അക്രമത്തിൽ ചോര പൊടിഞ്ഞു എന്നത് ചായം തേച്ചതാണോ എന്ന സംശയം ഉയർന്നു . ഇതിനു പിന്നാലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായി .”അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?? എന്റെ വക 50 രൂപ”എന്നായിരുന്നു റഹീമിന്റെ ഫേസ്ബുക് പോസ്റ്റ് .ഇത് പിന്നീട് സോഷ്യൽ മീഡിയയിലെ ഇടത് അനുഭാവികൾ ഏറ്റടുത്തതോടെ വൈറൽ ആയി . https://www.facebook.com/aarahimofficial/posts/3358908407521663

    Read More »
  • LIFE

    നവംബറോടെ ഇന്ത്യയിൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് റഷ്യൻ ഫണ്ട് സി ഇ ഒ

    “റഷ്യൻ ഫണ്ടുമായി ഞങ്ങൾ ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു .റഷ്യൻ വാക്സിൻ ആയ സ്പുട്നിക് ഫൈവ് എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷ .”ഡോ റെഡ്ഡീസ് ലബോറട്ടറിയുടെ കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി വി പ്രസാദ് പറഞ്ഞു . “റഷ്യൻ ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ പങ്കാളികൾ ആണ് .ഇപ്പോഴത്തെ യാത്ര ശരിയായ പാതയിൽ ആണെന്നാണ് വിശ്വാസം .”ജി വി പ്രസാദ് കൂട്ടിച്ചേർത്തു . “റഷ്യക്കാർ തന്നെയാണ് വാക്സിൻ ആദ്യമായി പുറത്തിറക്കിയത് .ഇതുവരെയുള്ള പരിശോധനകളിൽ അത് മഹത്തരമാണ് .”ജി വി പ്രസാദ് പറഞ്ഞു . “റഷ്യൻ വാക്സിനെതിരായ പ്രചാരണം പാശ്ചാത്യ ലോകത്തിന്റെ സൃഷ്ടിയാണ് .മനുഷ്യ കോശങ്ങളെ ആധാരമാക്കിയാണ് ഞങ്ങളുടെ വാക്സിൻ .പടിഞ്ഞാറൻ വാക്സിനുകൾ ഇത് വരെ മനുഷ്യരിൽ പരീക്ഷിച്ചിട്ട് പോലുമില്ല .അവയേക്കാൾ ഒക്കെ ശാസ്ത്രീയമാണ് റഷ്യൻ വാക്സിൻ .”റഷ്യൻ ഫണ്ട് സി ഇ ഓ ദിമിത്രേവ് പറഞ്ഞു . “നവംബറിൽ വാക്സിൻ ഇന്ത്യയിൽ എത്തിക്കാമെന്നു കരുതുന്നു .അതിനു അധികൃതരുടെ അനുമതി ലഭിക്കണം…

    Read More »
  • LIFE

    സാംസ്കാരിക ചരിത്രം തിരുത്താൻ സംഘ പരിവാർ ,ഇനി പുരാണ കഥകളും ചരിത്രമാകും

    രാജ്യത്തെ സാംസ്കാരിക ചരിത്രം തിരുത്തി എഴുതാൻ സംഘപരിവാറിന്റെ ബോധപൂർവമായ നീക്കം .പുരാണകഥകൾ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാക്കി സാധൂകരണം നല്കാൻ ആണ് നീക്കം .ഇതിനെന്നോണം കേന്ദ്ര സർക്കാർ ഒരു സമിതി നിയോഗിച്ചു . 12000 വർഷം പുറകോട്ടുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ആണ് സമിതിയെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചത് .പുരാവസ്തു വകുപ്പ് നടത്തിയ ശാസ്ത്രീയ പഠനപ്രകാരം ഇന്ത്യയുടെ ചരിത്രത്തിനു 5000 വർഷത്തെ പഴക്കമേ ഉള്ളൂ . വിവേകാനന്ദ ഫൗണ്ടേഷന്റെ ഡോ മഖൻലാൽ ,ലോക ബ്രാഹ്മണ ഫെഡറേഷന്റെ പണ്ഡിറ്റ് എംആർ ശർമ്മ ,ഡോ ആസാദ് കൗശിക് എന്നിവരടക്കം നിരവധി സംഘപരിവാർ അനുകൂലികളെ കുത്തി നിറച്ചതാണ് സമിതി .ഇന്ത്യൻ ചരിത്രത്തിനു 12000 ൽ പരം വർഷത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞ് സംഘപരിവാർ സംഘടനകൾ ഡൽഹിയിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു .ഇതൊക്കെ ശാസ്ത്രീയമാണ് എന്ന മട്ടിലാക്കാൻ ആണ് പുതിയ നീക്കം .ചരിത്രം ഐതിഹ്യങ്ങൾക്ക് അനുസരിച്ച് തിരുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട് .

    Read More »
  • TRENDING

    ശബരിനാഥിന് വിട, തേങ്ങലോടെ ഓർമകൾ പങ്കുവച്ച് സാജൻ സൂര്യയും സുധീഷ് ശങ്കറും അഞ്ജിതയും-വിഡിയോ

    പ്രമുഖ സീരിയൽ നടൻ ശബരിനാഥിൻ്റെ അപ്രതീക്ഷിത വേർപാട് താരങ്ങളും സാങ്കേതിക പ്രവർത്തകരും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച സുധീഷ് ശങ്കറിൻ്റെ ‘പാടാത്ത പൈങ്കിളി’യിലെ അരവിന്ദ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കവേയാണ് അപ്രതീക്ഷിത അന്ത്യം. ശബരീനാഥിൻ്റെ വേർപാടിൽ ആകെ തകർന്നിരിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. ആത്മസുഹൃത്തായ സാജൻ സൂര്യക്ക് എന്തെങ്കിലും സംസാരിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. പാടാത്ത പൈങ്കിളിയുടെ സംവിധായകൻ സുധീഷ് ശങ്കർ അടക്കാനാവാത്ത വേദനയോടെയാണ് ശബരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. പാടാത്ത പൈങ്കിളിയിൽ ശബരി അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രത്തിൻ്റെ ജോഡിയായി അഭിനയിക്കുന്നത് സുധീഷ് ശങ്കറിൻ്റെ ഭാര്യ അഞ്ജിതയാണ്. സുധീഷിൻ്റെയും അഞ്ജിതയുടെയും മകൻ കൃഷ്ണാ ശങ്കറുമായി ശബരി ബെറ്റു വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ കണ്ണീരോടെ യാണ് അഞ്ജിത വിവരിച്ചത്. ശബരീനാഥ് നടൻ സാജൻ സൂര്യയോടൊപ്പം ചേർന്ന് ‘സാഗരം സാക്ഷി’ എന്ന സീരിയൽ നിർമ്മിച്ചിട്ടുണ്ട്. മംഗല്യപ്പട്ട്, സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങി ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരീനാഥ് തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. വീട്ടിൽ വച്ച്…

    Read More »
  • NEWS

    മന്ത്രി AK ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

    പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം . സ്ഫോടക വസ്തുഎറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു. ചവറ കെഎംഎംഎല്ലിന് സമീപം രാത്രിയോടെയാണ് സംഭവം പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു. മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം. സ്ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടൻ ഡ്രൈവർ കാർ നിർത്തുകയായിരുന്നു.

    Read More »
  • LIFE

    സീരിയൽ താരം ശബരിനാഥ് അന്തരിച്ചു

    സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. 45 വയസായിരുന്നു. അരുവിക്കര സ്വദേശി ആണ്. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു.വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

    Read More »
  • NEWS

    മന്ത്രി കെ ടി ജലീലിനെ വിളിച്ചത് ചോദ്യം ചെയ്യാനല്ല, സാക്ഷി മൊഴി നൽകാൻ

    മന്ത്രി കെ ടി ജലീലിനെ എൻ ഐ എ വിളിച്ചത് സാക്ഷി മൊഴി നൽകാൻ. UAPA Sec 16 ,17 ,18 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊഴി രേഖപ്പെടുത്താൻ ആണ് ജലീലിനെ വിളിപ്പിച്ചത്.ഇത് സംബന്ധിച്ച രേഖ NewsThen Media പുറത്ത് വിട്ടു. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് നോട്ടീസ് നൽകിയത് .കേസുമായി ബന്ധപ്പെട്ടു നൂറിലേറെ സാക്ഷി മൊഴികള്‍ എന്‍ഐഎ രേഖപ്പെടുത്തി എന്നാണ് വിവരം.

    Read More »
Back to top button
error: